Type Here to Get Search Results !

Bottom Ad

സാന്ത്വനത്തിൻെ്റ കൈകളുമായി കെ എം സി സി പ്രവർത്തകർ വൃദ്ധസദനം സന്ദർശിച്ചു

evisionnews

കാസർകൊട്:(gulf.evisionnews.in) കെ എം സി സി പ്രവർത്തകർ പരവനടുക്കം വൃദ്ധസദനം സന്ദർശനം നടത്തി. അബുദാബി കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി പ്രവർത്തകരും മുസ്ലിം യൂത്ത് ലീഗ്,എം എസ് എഫ് നേതാക്കളുമാണ് സ്വാന്തന സ്പർശവുമായി വൃദ്ധസദനത്തിലെത്തിയത്.

തിരുവോണദിവസം അന്തേവാസികളോടൊപ്പം ചിലവഴിച്ച നേതാക്കൾ അന്തേവാസികൾക്ക് മധുര പലഹാരവും ഒാണക്കിറ്റ് വിതരണവും നടത്തി. 

ചടങ്ങിൽ അബുദാബി ഉദുമ മണ്ഡലം കെ എം സി സി ട്രഷറർ നൗഷാദ് മിഹ്റാജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ ടി ഡി കബീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി ഒാണക്കിറ്റ് വിതരണം നടത്തി. ആബിദ് നാലാം വാതുക്കൽ, അന്തു പള്ളങ്കോട്, ഉനെെസ് മെെനാടി, ബീരാൻ പള്ളങ്കോട്, റഷീദ് ബേക്കൽ പ്രസംഗിച്ചു. അബുദാബി ഉദുമ മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി പി കെ അഷ്റഫ് സ്വാഗതവും ആക്ടിങ്ങ് സെക്രട്ടറി ഷമീം ബേക്കൽ നന്ദിയും പറഞ്ഞു.

keywords :kmcc-abhudabi-kasaragod-constituency-oldage-home-visit

Post a Comment

0 Comments

Top Post Ad

Below Post Ad