Type Here to Get Search Results !

Bottom Ad

നാരായണൻ വധം : സി.പി.ഐ(എം) പ്രതിഷേധിച്ചു

evisionnews

കാസർകോട് :(www.evisionnews.in) കോടോം - ബേളൂര്‍ പഞ്ചായത്തില്‍ കായക്കുന്നില്‍ സിപിഐ(എം) പ്രവര്‍ത്തകനായ നാരായണനെ ബിജെപി പ്രവർത്തകർ പൈശാചികമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. നാരായണന്റെ സഹോദരന്‍ ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷാവസ്ഥ നിലവിലില്ലാത്ത ഈ പ്രേദശത്ത് കഴിഞ്ഞ കുറച്ചു മാസങ്ങളായി ബോധപൂര്‍വ്വമായി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചില ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം ശ്രമിച്ചു വരികയായിരുന്നു. അവര്‍ വിവരം കൊടുത്തു മോട്ടോര്‍ ബൈക്കുകളില്‍ എത്തിച്ചേര്‍ന്ന ബിജെപി സംഘമാണ് നിഷ്ഠൂരമായ ഈ കൊലപാതകം നടത്തിയത്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും രീതികളും ആര്‍എസ്എസ് പരിശീലനം ലഭിച്ച ക്രിമിനലുകളാണെന്ന് വ്യക്തമാക്കുന്നതാണ്. തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുവാന്‍ ഏത് പൈശ്ചാചിക കൃത്യവും നടത്താന്‍ ബിജെപി സന്നദ്ധമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.ജില്ലയിലെ പല ഭാഗങ്ങളിലും ബോധപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ബിജെപി നടത്തി വരുന്ന ശ്രമങ്ങള്‍ക്കെതിരെ സിപിഐ(എം) നടത്തി വരുന്ന ആത്മ സമീപനം നാടിന്റെ സമാധാനന്തരീക്ഷം സംരക്ഷിക്കാനാണ്. നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

keywords :cpim-kasaragod-narayanan-killed-bjp

Post a Comment

0 Comments

Top Post Ad

Below Post Ad