Type Here to Get Search Results !

Bottom Ad

ദാവൂദ് ഇബ്രാഹിമിനെ പിടികൂടാൻ ഇന്ത്യയും യു.എസും കൈകോർക്കും

evisionnews

ന്യൂഡൽഹി:(www.evisionnews.in)പാകിസ്ഥാനിൽ ഒളിവിൽ കഴിയുന്ന മുബൈ സ്പോടന കേസിന്റെ മുഖ്യ പ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനെ കുടുക്കുന്നതിനായി യുഎസുമായി കൈകോർക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി പ്രമുഖ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഭാഗമായി യുഎസ് ദേശീയ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) തീവ്രവാദ വിരുദ്ധ വിഭാഗവുമായി (ടെററിസ്റ്റ് സ്ക്രീനിങ് സെന്റർ) ഇന്ത്യ കരാറിലെത്തുമെന്നതാണ് സൂചന.

കരാർ യാഥാർത്ഥ്യമായാൽ ദാവൂദിന് പുറമെ 26/11 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സാക്കിയുർ റഹ്മാൻ ലഖ്‌വി, മുംൈബ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദ്, 1993ലെ മുംബൈ ബോംബ് സ്ഫോടനങ്ങളുടെ ആസൂത്രകൻ ടൈഗർ മേമൻ എന്നിവരെ പിടികൂടാനുള്ള ഇന്ത്യൻ നീക്കങ്ങൾക്ക് മൂർച്ചകൂടും. നിലവിൽ 30ൽ അധികം രാജ്യങ്ങളുമായി യുഎസ് ഇത്തരത്തിലുള്ള കരാറിലേർപ്പെട്ടിട്ടുണ്ട്.

കരാർ യുഎസ് താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് പറഞ്ഞാണ് ഇന്ത്യ ഇതുവരെയും കരാറിൽനിന്ന് വിട്ടുനിന്നിരുന്നത്. എന്നാൽ, പാക്കിസ്ഥാനിലുണ്ടെന്ന് കരുതപ്പെടുന്ന ഇവരെ പിടികൂടുന്നതിനായി ഇന്ത്യ യുഎസ് സഹായം തേടാനുള്ള സാധ്യതയാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

നേരത്തെ, ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് വെളിവാക്കുന്ന തെളിവുകൾ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ പാക്കിസ്ഥാന് കൈമാറുന്നതിനായി ഇന്ത്യ ശേഖരിച്ചിരുന്നു. പാക്കിസ്ഥാനിൽ ദാവൂദിന് ഒൻപതിലധികം വാസസ്ഥലങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ തെളിവുകൾ. എന്നാൽ, കശ്മീരിലെ വിഘടനവാദി നേതാക്കളുമായി പാക്ക് നേതാക്കൾ കൂടിക്കാഴ്ച നടത്തുന്ന വിഷയത്തിൽ ഉടക്കി ഇന്ത്യ ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു.

keywords :davood-ibrahim-mumbai-india-us-pakisthan

Post a Comment

0 Comments

Top Post Ad

Below Post Ad