Type Here to Get Search Results !

Bottom Ad

സിപിഎം അക്രമം അവസാനിപ്പിക്കണം: ബി.ജെ.പി

evisionnews

കാസര്‍കോട്:(www.evisionnews.in)തിരുവോണദിവസം പോലും ബിജെപി പ്രവര്‍ത്തകരെ അക്രമിക്കുന്ന സിപിഎമ്മിന്റെ പ്രവണത അവസാനിപ്പിക്കണമെന്ന് ബിജെപി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. തിരുവോണ ദിവസം കായക്കുന്നിലെ ബിജെപി പ്രവര്‍ത്തകനായ വി.കെ.വിജയനെതിരെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കൊലവിളി നടത്തുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അക്രമി സംഘത്തില്‍പെട്ട സിപിഎം പ്രവര്‍ത്തകന്‍ നാരായണന്‍ മരണപ്പെടുകയുമാണുണ്ടായത്. അത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. 

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണ സംഭവത്തിന്റെ ജാള്യത മറയ്ക്കാനും, അണികളെ പ്രകോപിപ്പിച്ച് അക്രമം നടത്തിക്കാനും ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സിപിഎം നേതൃത്വത്തിന്റെ വഞ്ചന സാധാരണ ജനങ്ങള്‍ തിരിച്ചറിയണം. സംഘര്‍ഷത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും അക്രമത്തിനിരയാക്കിയത് പ്രതിഷേധാര്‍ഹമാണ്. സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും ശ്രീകാന്ത് പറഞ്ഞു.

keywords :cpm-attack-to-stop-bjp-adv-srikanth

Post a Comment

0 Comments

Top Post Ad

Below Post Ad