അഹമ്മദാബാദ്:(www.evisionnews.in) ഒബിസി സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ വിഭാഗം നടത്തുന്ന സമരം ഗുജറാത്തിനെ കലാപഭൂമിയാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി.
സമരം അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിളിച്ചു. പ്രക്ഷോഭകാരികളോട് ശാന്തരാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം സമാധാനപരമായി പ്രക്ഷോഭം നടത്തുകയായിരുന്ന ജനങ്ങള്‍ ആക്രമണം തുടങ്ങാന്‍ കാരണം പോലീസിന്റെ തെറ്റായ നടപടികളാണെന്ന് പട്ടേല്‍ സംഘടനകളുടെ നേതാവായ ഹര്‍ദിക് പട്ടേല്‍ കുറ്റപ്പെടുത്തി.
keywords: pattel-protest-to-riot-gujarath

Post a Comment
0 Comments