ഇസ്‌ലാമാബാദ്: (www.evisionnews.in) 1992ലെ ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷം അകന്ന മനസ്സോടെ ജീവിക്കുന്ന ഇന്ത്യയിലെ ഇരുവിഭാഗത്തിലുംപെട്ട ജനവിഭാഗങ്ങളുടെ മനസ്സില്‍ ഊഷ്മളലേപനമായി പാക്കിസ്താനില്‍ നിന്ന് ഒരു വാര്‍ത്ത വരുന്നു.പാകിസ്താനിലെ ഖൈബര്‍ പക്തൂന്‍ഖ്വയില്‍ മതമൗലിക വാദികള്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രം പുനര്‍ നിര്‍മിച്ച് നല്‍കാന്‍ പാകിസ്ഥാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇന്ത്യയിലെ പരമോന്നത കോടതിയുടെ ഉത്തരവ് നിലനില്‍ക്കേയാണ് നിരോധനം ലംഘിച്ച് ബാബരിമസ്ജിദിന്റെ താഴികകുടങ്ങള്‍ തകര്‍ന്നുവീഴുന്ന ദുരന്തം കണ്ട് ലോകം ഞെട്ടിയത്. എന്നാല്‍ ഇന്ത്യയുടെ കരിമ്പട്ടികയിലുള്ള ഒരു രാജ്യത്തെ പരമോന്നത കോടതിയാണ് മതതീവ്രവാദികള്‍ തര്‍ന്ന ക്ഷേത്രം പുനര്‍നിര്‍മ്മിച്ചുകൊടുക്കാന്‍ ഉത്തരവിട്ടത്.
ചീഫ് ജസ്റ്റിസ് ജവാദ് എസ്.ഖ്വാജ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഭരണാധികാരികളോട് ക്ഷേത്രം പുനര്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടത്. കോടതി വിധിക്ക് പ്രതിബന്ധം ഉണ്ടാവരുതെന്നും എന്ത് വില കൊടുത്തും ക്ഷേത്രം പുനര്‍ നിര്‍മിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.1997ലാണ് പാകിസ്ഥാനിലെ കാരക് ജില്ലയില്‍ സ്ഥിതി ചെയ്തിരുന്ന പരംഹന്‍സ് ക്ഷേത്രം തകര്‍ത്തത്. 1919ല്‍ നിര്‍മിക്കപ്പെട്ട ക്ഷേത്രം മുഫ്തി ഇഫ്തിഖാറുദ്ദീന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള മത മൗലികവാദികളായിരുന്നു തകര്‍ത്തത്.
ക്ഷേത്രം പുതുക്കി പണിയണമെന്ന് കഴിഞ്ഞ ഏപ്രില്‍ 16ന് ജില്ലാ കോടതി ഉത്തരവിട്ടിരുന്നെങ്കിലും പ്രശ്‌നങ്ങളുടെ പേരില്‍ വൈകുകയായിരുന്നു. ജില്ലാ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിന് ചുറ്റു മതില്‍ കെട്ടിയ കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അത് പോരെന്നും നേരത്തെ ലാഹോറില്‍ പുനര്‍ നിര്‍മിച്ച ക്ഷേത്രത്തിന്റെ മാതൃകയില്‍ ക്ഷേത്രം വീണ്ടും പണിയണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
Keywords: islamabad-modi-paramhance-temple

Post a Comment
0 Comments