മംഗളൂരു: (www.evisionnews.in) കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി കൊമ്പുകോര്‍ക്കല്‍ തുടരുന്ന പാക്കിസ്ഥാന്‍ മംഗളൂരു അത്താവറില്‍ മുസ്ലിം യുവാവിനെ ബജരംഗദള്‍ അക്രമിച്ച് നഗ്നനാക്കി കെട്ടിയിട്ട സംഭവവും ഇന്ത്യക്കെതിരെയുള്ള ആയുധമാക്കുന്നു.
പാക്കിസ്ഥാന്‍ ടി. വി. ഉള്‍പ്പെടെയുള്ള രാജ്യാന്തര പ്രചാരമുള്ള ചാനലുകളില്‍ അത്താവര്‍ സംഭവം വന്‍ പ്രാധാന്യത്തോടെയാണ് സംപ്രേഷണം ചെയ്തത്. മതേതര ഇന്ത്യ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം ഇതാണെന്നായിരുന്നു പാക് ടി. വിയുടെ വാര്‍ത്ത.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തെയും വിദേശ ചാനലുകള്‍ വിമര്‍ശിച്ചു. 2009ലെ ശ്രീരാമസേനയുടെ പബ് ആക്രമണത്തേക്കാളും ഭീകരമാണ് തിങ്കളാഴ്ച അത്താവറില്‍ നടന്നതെന്ന വിലയിരുത്തലാണ് വിദേശ ചാനലുകള്‍ ഈ സംഭവത്തില്‍ നടത്തിയത്.
keywords: attavar-manglore-shreeramasena-

Post a Comment
0 Comments