മംഗളൂരു: (www.evisionnews.in) നഗ്നനാക്കി ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തന്നെ തല്ലിച്ചതക്കുമ്പോള്‍ പ്രബുദ്ധനഗരമായ മംഗളൂരുവിലെ ആരുംതന്നെ സഹായിക്കാനെത്തിയില്ലെന്ന് സദാചാര ഗുണ്ടകളുടെ അക്രമത്തിനിരയായ കുളൂര്‍ സ്വദേശിയായ ഷക്കീര്‍ വേദനയോടെ പറയുന്നു. ആശുപത്രി കിടക്കയില്‍ മംഗളൂരുവിലെ ഒരു ഓണ്‍ലൈന്‍ പത്രപ്രതിനിധിയോട് സംസാരിക്കുകയായിരുന്നു യുവാവ്.
തനിക്കൊപ്പമുണ്ടായ സഹപ്രവര്‍ത്തക ഹിന്ദു യുവതി സംഭവത്തിനു ശേഷം മൂന്നു തവണ മൊഴിമാറ്റി പറയുകയാണ് ചെയ്തത്. അക്രമികളുടെ ഭീഷണിയെ തുടര്‍ന്നാണിത് ചെയ്തത്. തിരക്കേറിയ അത്താവര്‍ മാര്‍ക്കറ്റില്‍ നഗ്നനാക്കി ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് ഒന്നര മണിക്കൂറോളം അവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും പരസ്യ വിചാരണ ചെയ്യുകയുമായിരുന്നു.
കഴിഞ്ഞ നാലുവര്‍ഷമായി യുവാവ് അത്താവറിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ മാനേജരാണ്. തിങ്കളാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടയിലാണ് സഹപ്രവര്‍ത്തകയായ യുവതി തന്നെ വിളിച്ച് അത്യാവശ്യമായി രണ്ടായിരം രൂപ കടമായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
തുകയുമായി അത്താവറിലെ കെ. എം. സി ആശുപത്രിക്കു സമീപമെത്തുമ്പോഴേക്കും എട്ടോളം പേര്‍ നാലു ബൈക്കുകളില്‍ ഇരച്ചെത്തി കാര്‍ ഡോര്‍ തുറന്ന് വലിച്ച് താഴെയിട്ട് മതത്തിന്റെ പേരുവിളിച്ച് തെറി പറഞ്ഞു പൊതിരെ തല്ലുകയായിരുന്നു. തുടര്‍ന്നാണ് വിവസ്ത്രനാക്കി ജയ് ശ്രീരാം വിളിച്ച് ജനമധ്യത്തിലൂടെ നടത്തിച്ചത്. ഈ രംഗങ്ങളെല്ലാം പരിസരത്തെ ജനങ്ങള്‍ നിര്‍വികാരരായി നോക്കിനില്‍ക്കുകയായിരുന്നു. അക്രമികളില്‍ ചിലര്‍ മൊബൈലിലും വാട്‌സപ്പിലുമാക്കി രസിക്കുകയും ചെയ്തു.
കൈയിലുള്ള രണ്ടായിരം രൂപയും മൊബൈലും വിലപിടിപ്പുള്ള റിസ്റ്റ് വാച്ചും തട്ടിയെടുത്തു. സംഘപരിവാര്‍ അനുകൂലികര്‍ ഏറെയുള്ള സ്ഥാപനത്തിലെ ഏക മുസ്ലിം ജീവനക്കാരനാണ് താനെന്നും ഷക്കീര്‍ വെളിപ്പെടുത്തി. തന്നെ മര്‍ദ്ദിക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന 21 കാരിയായ യുവതി ഇതിനെ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് യുവതിയുടെ മൊഴികള്‍ ബജരംഗദളിനുവേണ്ടി കീഴ്‌മേല്‍ മറിയുകയും ചെയ്തു.
keywords: manglore-nude-fellow-attavar

Post a Comment
0 Comments