നീലേശ്വരം: (www.evisionnews.in) രണ്ട് യുവാക്കളെ പ്രണയിച്ച യുവതി കല്ല്യാണ മണ്ഡപത്തില്‍ ബോധംകെട്ട് വീണ് കല്ല്യാണം മുടക്കിയ രംഗം സൃഷ്ടിച്ച് ഇരു ഭാഗത്തിലും പെട്ട ബന്ധുക്കളേയും സുഹൃത്തുക്കളേയും അങ്കലാപ്പാലാക്കി.
പരപ്പ പ്രതിഭാനഗര്‍ സ്വദേശിയായ ടി വി ചാനല്‍ ജീവനക്കാരനും കൊല്ലം സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹമാണ് കല്ല്യാണ മണ്ഡപത്തിലെ ബോധം കെട്ട് വീണ രംഗം മൂലം മുടങ്ങിയത്. ചൊവ്വാഴ്ച്ച കൊല്ലത്താണ് സംഭവം.
തെക്കന്‍ ജില്ലയില്‍ ടി.വി ചാനലില്‍ ജോലി ചെയ്യുന്ന യുവാവിന് യുവതിയെ ഇഷ്ടപ്പെടുകയും തുടര്‍ന്ന് യുവതിയോടും വീട്ടുകാരോടും തന്റെ ആ ഗ്രഹം അറിയിക്കുകയുമായിരുന്നു ഇതിനിടയില്‍ ഇവര്‍ തമ്മിലുള്ള പ്രണയം മൂര്‍ദ്ധന്യാവസ്ഥയിലെത്തി പിന്നീട് യുവാവ് വിവരം സ്വന്തം വീട്ടില്‍ അവതരിപ്പിച്ച് വിവാഹത്തിന് വീട്ടുകാരുടെ അനുമതി വാങ്ങി.
കൊല്ലത്ത് വിവാഹവും ബുധനാഴ്ച്ച പരപ്പയിലെ ഓഡിറ്റോറിയത്തില്‍ സല്‍ക്കാരവും തീരുമാനിച്ചു. തിങ്കളാഴ്ച വൈകിട്ട് വരനും ബന്ധുക്കളും ടൂറിസ്റ്റ് ബസില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചു. കൊല്ലത്ത് വിവാഹ മുഹൂര്‍ത്തത്തിനിടയില്‍ വധു മോഹാലസ്യം അഭിനയിച്ച് തടിക്ക് കേടുപറ്റാതെ മെല്ലെ വീഴുകയായിരുന്നു. ഉടന്‍ തന്നെ വധുവിന്റെ ബന്ധുക്കളും വരനും വരന്റെ ബന്ധുക്കളും ചേര്‍ന്ന് വധുവിനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. വധുവിനെ പരിശോധിച്ച ഡോക്ടര്‍ക്ക് യാതൊരു രോഗവും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡോക്ടറുടെ ചോദ്യം ചെയ്യലിനിടയിലാണ് താന്‍ മറ്റൊരു യുവാവിനേക്കൂടി സ്‌നേഹിക്കുന്നുണ്ടെന്നും ഈ വിവാഹത്തിന് താല്‍പ്പര്യമില്ലെന്നും വധു തുറന്നു പറഞ്ഞത്.
പിന്നീട് ഇരു വീട്ടുകാരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറി. വരന്റെ പിതാവ് 10 ലക്ഷം രൂപ നഷ്ട പരിഹാരമാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. ഇന്ന് പരപ്പയിലെ ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന സദ്യയില്‍ സംബന്ധിക്കാന്‍ 500 ആളുകളെ ക്ഷണിച്ചിരുന്നു.പലരും വിവാഹം മുടങ്ങിയ വിവരമറിയാതെ ഓഡിറ്റോറിയത്തില്‍ എത്തി മടങ്ങി.
Keywords: neeleshwaram-two-love-for-bride

Post a Comment
0 Comments