കാഞ്ഞങ്ങാട്: (www.evisionnews.in) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സായി പ്രസാദം ഭവന പദ്ധതിയെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നിര്‍മിക്കുന്ന 108 വീടുകളുടെ നിര്‍മാണത്തിന് ശിലായിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂര്യ ഓഡിറ്റോറിയത്തിലാണ് നടന്ന ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍, പെരിയ, കിനാനൂര്‍കരിന്തളം, എന്‍മകജെ പഞ്ചായത്തുകളിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കാണ് വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത്. ഓരോ പഞ്ചായത്തിലും 36 വീടുകളുണ്ടാവും. ഭൂമി സര്‍ക്കാര്‍ ട്രസ്റ്റിനു കൈമാറും. മന്ത്രി കെ. ബാബു,എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ പ്രൊജക്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സ്വാഗതവും പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ അഡ്വ. കെ. മധുസൂദനന്‍ നന്ദിയും പറഞ്ഞു.
Keywords: oommen-chandi-sayi-bhavanam-project

Post a Comment
0 Comments