Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാനെ ചൊല്ലി മന്ത്രി ബാബുവും നെല്ലിക്കുന്നും തമ്മിലുരസി


കാഞ്ഞങ്ങാട്: (www.evisionnews.in) പെരിയയിലെ കശുമാവിന്‍ തോട്ടത്തില്‍ വിശകീടനാശിനി തളിച്ച ഹെലികോപ്ടറില്‍ താനുമുണ്ടായിരുന്നുവെന്ന മന്ത്രി കെ.ബാബുവിന്റെ വെളിപ്പെടുത്തല്‍ കേട്ട് വേദിയിലിരുന്ന് കമന്റ് പാസാക്കിയ എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുമായി മന്ത്രി ചെറുതായൊന്ന് ഉരസി. മന്ത്രി ബാബുവിന്റെ ഹെലികോപ്ടര്‍ കുമ്പസാരം കേട്ടപ്പോഴാണ് ഇപ്പോള്‍ ആളെ പിടികിട്ടിയെന്ന് നെല്ലിക്കുന്നിന്റെ കമന്റുണ്ടായത്.

ഇത് കേട്ട മന്ത്രി ബാബു നെല്ലിക്കുന്നിനെ ചെറുതായൊന്ന് തോണ്ടി. താങ്കള്‍ എപ്പോഴാണ് പച്ചക്കുപ്പായം ഇട്ടതെന്ന് എനിക്കും ഈ നാട്ടുക്കാര്‍ക്കും അറിയാം. പച്ചക്കുപ്പായമിടാന്‍ ഊരിവെച്ച കുപ്പായമേതെന്നും എനിക്കറിയാം, മന്ത്രി പറഞ്ഞു. തുടര്‍ന്ന് പ്രസംഗിച്ച എന്‍എ നെല്ലിക്കുന്ന് പറഞ്ഞത്, എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ആദ്യമായി റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത് താനായിരുന്നു.കീഴ്‌കോടതിയിലും പുറത്തും ലീലാകുമാരിയമ്മ പൊരിതിയപ്പോള്‍ താന്‍ ഹൈകോടതിയില്‍ വിഷകമ്പനിക്കെതിരെ പൊരുതി.ഇതൊന്നും മന്ത്രിയ്ക്കറിയില്ല, നെല്ലിക്കുന്ന് പറഞ്ഞു.

Keywords: kanhangad-endosulphan-minister-babu-na-nellikunnu

Post a Comment

0 Comments

Top Post Ad

Below Post Ad