Type Here to Get Search Results !

Bottom Ad

ആര്‍എസ്എസിന്റെ ഗോവധ നിരോധന മുറവിളി സ്‌പോണ്‍സര്‍ ചെയ്യുന്നത് ബീഫ് കയറ്റുമതി കമ്പനികള്‍


മംഗളൂരു: (www.evisionnews.in) ഗോവധനിരോധനത്തിന്റെ പേരില്‍ സംഘപരിവാര്‍ ശക്തികള്‍ രാജ്യമെങ്ങും ഇളക്കിവിടുന്ന പ്രചാരണം ഇന്ത്യയിലെ വന്‍കിട ബീഫ് കയറ്റുമതിക്കാര്‍ക്ക് വേണ്ടിയാണെന്ന കള്ളിപുറത്തായി. ബീഫ് കയറ്റുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

നരേന്ദ്ര മോദി അധികാരത്തിലേറിയതിന് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനകള്‍ ഗോവധനിരോധനം മുഖ്യ അജണ്ടയാക്കിയത്.ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോദി സംസ്ഥാനത്ത് നടപ്പാക്കിയ ഗോവധനിരോധനം രാജ്യമെങ്ങും ഏര്‍പ്പെടുത്തണമെന്നാവശ്യമാണ് ആര്‍എസ്എസ് ഉന്നയിക്കുന്നത്.


കര്‍ണാടകയില്‍ ബജ്‌രംഗദളും ഹിന്ദുജാഗരണവേദിയും മഹാരാഷ്ട്രയില്‍ ശിവസേനയും ഗോവധം ഉയര്‍ത്തിപ്പിടിച്ച് സൂപ്പര്‍ പോലീസായി നിയമം കൈയിലെടുക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടയിലാണ് ഗോമാതാവിന്റെ പേരില്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നത് പുറത്തായത്. മഹാരാഷ്ട്രയിലെ ബീഫ് നിരോധനം കയറ്റുമതിക്കാര്‍ക്ക് കുറഞ്ഞനിരക്കില്‍ മാടുകളെ കിട്ടാനുള്ള സുവര്‍ണാവസരമായി മാറുകയാണുണ്ടായത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് മാടുകളെ കൊണ്ടുവരുന്ന ലോറികളും മറ്റുവാഹനങ്ങളും തടയുന്ന സംഘത്തിന് ചെല്ലും ചെലവും നല്‍കുന്നത് കയറ്റുമതി മാഫിയയാണ്.

അതേസമയം പശുക്കളെ സംരക്ഷിക്കാനാണെന്ന് പറഞ്ഞ് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൃഗസ്‌നേഹികളുടെ സംഘടനകളേയും ഇവരുടെ നിയന്ത്രണത്തിലുള്ള ഗോശാലകളേയും സ്‌പോണ്‍സര്‍ ചെയ്യുന്നത് കയറ്റുമതിക്കാര്‍ തന്നെ. തടയുന്ന ലോറികളില്‍ നിന്ന് പിടിച്ചെടുക്കുന്ന അറവുമാടുകളത്രയും കയറ്റുമതി കമ്പനികളുടെ അറവുശാലകളിലേക്കാണ് എത്തിപ്പെടുന്നത്.

Kewords: mangaluru-bjp-gomatha-movement
Tags

Post a Comment

0 Comments

Top Post Ad

Below Post Ad