Type Here to Get Search Results !

Bottom Ad

അഡ്വ. കോടോത്ത് നാരായണന്‍ നായര്‍ (94) അന്തരിച്ചു


കാസർകോട്:(www.evisionnews.in) കാസർകോട് ബാറിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. കോടോത്ത് നാരായണന്‍ നായര്‍ (94) അന്തരിച്ചു. കോഴിക്കോട്ടെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.പ്രമുഖ സിവില്‍ അഭിഭാഷകനും അറിയപ്പെടുന്ന സാസംകാരിക പ്രവര്‍ത്തകനുമായിരുന്നു. ബല്‍ഗാംലോ കോളജില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കിയ നാരായണന്‍ നായര്‍ കാസര്‍കോട്, തലശേരി, വടകര, കോഴിക്കോട് കോടതികളില്‍ രണ്ടുവര്‍ഷം മുമ്പുവരെ സിവില്‍ കേസുകളില്‍ ഹാജരായിരുന്നു. 1964 വരെ കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് പ്രസിഡണ്ടായിരുന്നു.

ഭാര്യ: പരേതയായ കമല. മക്കള്‍: പ്രദീപ് കുമാര്‍ (എറണാകുളം), അമൃത, അഡ്വ. മാധവനുണ്ണി (ഹൈക്കോടതി), വി പി സതി, ജ്യോതിപ്രിയ. മരുമക്കള്‍: ഡോ. പ്രസാദ്, അഡ്വ. വി എ സതീഷ്, വനജ, ശൈലജ.

keywords :obituary-advocate-kodoth-narayanan-nair
Tags

Post a Comment

0 Comments

Top Post Ad

Below Post Ad