Type Here to Get Search Results !

Bottom Ad

എച്ച്1 എന്‍1 പനി ബാധിച്ച് യുവതി മരിച്ചു

സീതാംഗോളി (www.evisionnews.in): എച്ച്1 എന്‍1 പനി ബാധിച്ച് വീട്ടമ്മ മരിച്ചു. പുത്തിഗെ എ.കെ.ജി നഗറിലെ അബ്ദുല്‍ റഹ്മാന്റെ ഭാര്യ റുഖിയ (34)യാണ് മരിച്ചത്. 

ഒരാഴ്ചയിലധികമായി പനി ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് എച്ച്1 എന്‍1 സ്ഥിരീകരിച്ചതോടെ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. 

യൂസഫിന്റെയും ആയിഷയുടെയും മകളാണ് റുഖിയ. മക്കള്‍: മുഹമ്മദ് ബാദുഷ, ആയിഷത്ത് സൈഫുന്നീസ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍റഹ്മാന്‍, ഉമറുല്‍ ഫാറൂഖ്, ഫാത്തിമത്ത് ഖദീജ.

Keywords: Kasaragod-obit-h1-n1-news-fever-died

Post a Comment

0 Comments

Top Post Ad

Below Post Ad