ബംഗളൂരു: (www.evisionnews.in) ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ചാക്കിലാക്കാന്‍ തടവില്‍ പാര്‍പ്പിക്കുന്ന കുതിരകച്ചവടത്തിന് കുപ്രസിദ്ധി നേടിയ കര്‍ണ്ണാടക ഇക്കുറി ബംഗളൂരു കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20ഓളം കൗണ്‍സിലര്‍മാരെ കേരളത്തിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് പുതിയ കുപ്രസിദ്ധി സൃഷ്ടിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് ബംഗളൂരു ബൃഹത് മഹാനഗരപാലിക (ബിബിഎംപി)യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനതാദള്‍(എസ്) കൗണ്‍സിലര്‍മാരേയും ആറ് സ്വതന്ത്രന്മാരേയുമാണ് ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍ 'തടവില്‍' പാര്‍പ്പിച്ചിരിക്കുന്നത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് കൗണ്‍സിലര്‍മാരെ വിമാനത്തില്‍ കൊച്ചിയിലും കാര്‍ മാര്‍ഗം ആലപ്പുഴയിലും എത്തിച്ചത്. ബിജെപി നേതൃത്വത്തെയാകെ അങ്കലാപ്പിലാക്കിയ ഈ ഓപ്പറേഷന് ചരട് വലിച്ചത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരനായ ഒരു എംഎല്‍എയും ജനതാദള്‍ എംഎല്‍എ സമീര്‍ഖാനുമാണ്. ആലപ്പുഴയില്‍ തടവിലാക്കപ്പെട്ട കൗണ്‍സിലര്‍മാരില്‍ ഒരാള്‍ ബിജെപി റിബലായി മത്സരിച്ച വനിതയാണ്. ഇവര്‍ ഭര്‍ത്താവിനൊപ്പമാണ് ആലപ്പുഴയിലെ കായല്‍ റിസോര്‍ട്ടില്‍ രാഷ്ട്രീയ സുഖവാസത്തിനെത്തിയത്.
ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ ബിജെപിയ്ക്ക് അഞ്ച് കൗണ്‍സിലര്‍മാരുടെ കൂടി പിന്തുണ ലഭിക്കേണ്ടതുണ്ട്. ഇത് നേടാന്‍ ബിജെപി അവരുടെ കേന്ദ്രനേതൃത്വത്തിന്റെ ഒത്താശയോടെ ഏതുതരത്തിലുമുള്ള വഴിവിട്ട നീക്കത്തിനും തയ്യാറാകുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ തലസ്ഥാന നഗരിയില്‍ ബിജെപി മേയര്‍ അധികാരം ഏല്‍ക്കണമെന്ന പിടിവാശിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ട്. അതേ സമയം കുതിരക്കച്ചവടത്തിനില്ലെന്ന് ബിജെപി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ശനിയാഴ്ച്ച ദേവഗൗഡയെ രഹസ്യമായി സന്ദര്‍ശിച്ച് മേയര്‍ തിരഞ്ഞെടുപ്പില്‍ സഹായമഭ്യര്‍ത്ഥിച്ചു. പത്മനാഭനഗിലെ മുന്‍ പ്രധാനമന്ത്രിയുടെ ബംഗ്ലാവിലായിരുന്നു ഗൗഡമാര്‍ കൂടികണ്ടത്. ഏത് വിധേയനയാണെങ്കിലും ബംഗളൂരു കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മേയര്‍ അധികാരത്തിലേറണമെന്ന് പാര്‍ട്ടി ഹൈക്കമാന്റും കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.
198 അംഗ കൗണ്‍സിലില്‍ 128 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ ഭരണം ഉറപ്പിക്കാനാകൂ.ബിജെപിയ്ക്ക് നിലവില്‍ 125 അംഗങ്ങള്‍ മാത്രമാണുള്ളത്. കൗണ്‍സിലില്‍ വോട്ടവകാശമുള്ള മഹാനഗരത്തിലെ എംഎല്‍എമാരുടേയും മൂന്ന് എംപിമാരുടേയും എംഎല്‍സിമാരുടേയും പിന്തുണ കിട്ടിയാലും 128ല്‍ എത്തില്ല.ഇതാണ് ബിജെപിയെ ആകെ കുഴക്കുന്നത്. മേയറുടേയും ഡെപ്യൂട്ടി മേയറുടേയും തിരഞ്ഞെടുപ്പിലുള്ള വിജ്ഞാപനം തിങ്കളാഴ്ച്ച പ്രസിദ്ധീകരിക്കും.
Keywords: bangaluru-alappuzha-bjp-in-trouble

Post a Comment
0 Comments