ബദിയടുക്ക (www.evisionnews): മാന്യസ്വദേശിയായ കര്‍ണാടകയിലെ പോലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ഹൃദയാഘാതംമൂലം മരിച്ചു. മാന്യ വെങ്കിട്രമണ ക്ഷേത്രത്തിനടുത്തെ പരേതനായ പുട്ടയ്യഷെട്ടിയുടെ മകന്‍ എം.പി ഗണേശ് (46)ആണ് മരിച്ചത്.
തിങ്കളാഴ്ച ബംഗളൂരുവിലേക്ക് ജോലി ആവശ്യാര്‍ത്ഥം പോയ ഗണേശ് ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയിരുന്നു. ഉച്ചയോടെ പാണ്ഡേശ്വരം ക്വാട്ടേഴ്‌സിലെത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മാതാവ് : യേനാക്ഷി. ഭാര്യ: സുധ. മക്കള്‍: അഖില്‍, അനുഷ. സഹോദരങ്ങള്‍: ഋഷികേഷ്, അരുണ, വീണാകുമാരി, ലീലാകുമാരി, രാജേശ്വരി.
Keywords: Kasaragod-badiyadukka-police-constable-death-obit-heart-attack-

Post a Comment
0 Comments