കൊച്ചി (www.evisionnews.in): മമ്മൂട്ടിക്ക് പിറകെ സീരിയലുകളെ വിമര്‍ശിച്ച് നടന്‍ ശ്രീനിവാസനും രംഗത്ത്. സീരിയലുകള്‍ മാത്രം കാണുന്നത് മാനസികമായി തളര്‍ത്തുമെന്ന അഭിപ്രായമാണ് ശ്രീനിവാസന്.സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പമെത്താന്‍ സീരിയന്‍ കാണുന്നത് കുറച്ച് വായനാശീലം വളര്‍ത്തുകയാണ് വേണ്ടതെന്ന് പറഞ്ഞ ശ്രീനിവാസന്‍ വായിച്ചു വളരാനാണ് സ്ത്രീകള്‍ ശ്രമിക്കേണ്ടതെന്നും ആവശ്യപ്പെട്ടു.
സീരിയലുകള്‍ മലയാളികളെ നശിപ്പിക്കുമെന്നും മദ്യത്തേക്കാള്‍ നിരോധനം അര്‍ഹിക്കുന്നത് സീരിയലുകളാണെന്ന് പോലും വമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും സ്ത്രീകളുടെ സീരിയല്‍ കമ്പത്തില്‍ കുറവു വന്നിട്ടില്ല. മദ്യത്തെക്കാള്‍ വിഷം സീരിയലുകളാണ്. ഏഷ്യാനെറ്റ് സീരിയല്‍ അവാര്‍ഡ് നൈറ്റില്‍ വച്ചായിരുന്നു മമ്മൂട്ടി മെഗാ സീരിയലുകളെ വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയത്. അന്ന് സീരിയലുകളുടെ നിലവാരത്തെയും മാനദണ്ഡത്തെയുമാണ് മമ്മൂട്ടി വിമര്‍ശിച്ചത്. ഈ വിമര്‍ശനത്തിന് എതിരായി സീരിയല്‍ രംഗത്തുള്ളവരും പ്രതികരിച്ചിരുന്നു.
അതിനിടെ താരസംഘടന 'അമ്മ' സീരിയല്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെയാണ് അമ്മയിലെ അംഗമായ ശ്രീനിവാസന്‍ തന്നെ സീരിയലുകളെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അമ്മ നിര്‍മ്മിക്കുന്ന സീരിയലുകള്‍ ഏത് ചാനലില്‍ സംപ്രേഷണം ചെയ്യണം എന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
keywords: kochi-mammuty-serial-shrinivasan-mammuty-back

Post a Comment
0 Comments