Type Here to Get Search Results !

Bottom Ad

എ.ടി.എം കൗണ്ടറില്‍ നിന്ന് ഒരുലക്ഷം രൂപ കവര്‍ന്നു: പിന്നില്‍ ബാങ്ക് ജീവനക്കാരെന്ന് സംശയം


ബദിയടുക്ക (www.evisionnews.in): ബദിയടുക്കയിലെ എ.ടി.എം കൗണ്ടറില്‍ നിന്ന് ഒരു ലക്ഷം രൂപ മോഷണം പോയി. കൗണ്ടറിനകത്തെ വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടെതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നത്. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ഈ മാസം 14നും 15നും ഇടയിലുള്ള സമയത്താണ് എ.ടി.എം. കൗണ്ടറില്‍ നിന്ന് പണം മോഷണം പോയതെന്നാണ് കരുതുന്നത്. ഈ രണ്ട് ദിവസങ്ങളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ സിസ്റ്റത്തില്‍ നിന്നും മായിച്ചു കളഞ്ഞ നിലയിലാണ്. ആസൂത്രിതമായി നടത്തിയ കവര്‍ച്ചയ്ക്കു പിന്നില്‍ ബാങ്ക് ജീവനക്കാരായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.


Keywords; Kasaragod-news-badiyadukka-atm-counter-bank-robbery-police-started-investigation

Post a Comment

0 Comments

Top Post Ad

Below Post Ad