Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവ.കോളേജ് എന്‍എസ്എസ് അംഗങ്ങള്‍ ഇനി ജീവദായകര്‍


കാസര്‍കോട്:(www.evisionnews.in) ഗവ. കോളേജിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ഇനി ജീവദായകര്‍, സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ സമഗ്ര രക്തദാന പദ്ധതിയായ ജീവദായിനിയില്‍ കാസര്‍കോട് ഗവ. കോളേജിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ അംഗങ്ങളായി. അവശ്യ സന്ദര്‍ഭങ്ങളില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ രക്തലഭ്യത ഉറപ്പ് വരുത്തുക, സജീവമായ രക്തദാന സേന രൂപീകരിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജീവദായിനി പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം, കാസര്‍കോട് ഗവ.കോളേജ് എന്‍എസ്എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ കാസര്‍കോട് ഗവ. കോളേജില്‍ നടന്ന ജീവദായിനിയുടെ ജില്ലാതല ഉദ്ഘാടനം ചെയര്‍മാന്‍ ടി.ഇ അബ്ദുള്ള നിര്‍വ്വഹിച്ചു. ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ഷിന്റോ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ ആമുഖപ്രഭാഷണം നടത്തി. കാസര്‍കോട് എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍ ജില്ലാ കോഡിനേറ്റര്‍ ബി. ഗോവര്‍ദ്ധന കര്‍ത്തായ മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സെറീന, ഗവ. കോളേജ് എന്‍എസ്എസ് യുണിറ്റ് പ്രോഗ്രാം ഓഫീസര്‍മാരായാ പ്രൊഫ. സി.ഇ അബ്ദുള്‍ നാസര്‍, പ്രൊഫ. വി. ബൈജു, ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് കോഡിനേറ്റര്‍ വി. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗവ. കോളേജ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രൊഫ. മുഹമ്മദലി സ്വാഗതവും കാസര്‍കോട് മുനിസിപ്പാലിറ്റി യുവശകതി യൂത്ത് കോഡിനേറ്റര്‍ സഹീര്‍ ആസിഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അമ്പതോളം വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad