Type Here to Get Search Results !

Bottom Ad

കെ.എം.സി.സിയുടെ പദ്ധതികള്‍ എത്തുന്നത് അര്‍ഹരിലേക്ക് :ചെര്‍ക്കളം അബ്ദുല്ല


കാസര്‍കോട് :(www.evisionnews.in) ജാതി മത രാഷ്ട്രീയ അതിര്‍വരമ്പുകളില്ലാതെ അര്‍ഹരായ പാവങ്ങളിലേക്കാണ് കെ.എം.സി.സിയുടെ ''ബൈത്തുറഹ്്മ'' ഉളപ്പടെയുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എത്തിപ്പെടുന്നതെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ടും ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ധനകാര്യവകുപ്പ് ചെയര്‍മാനുമായ ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. സമകാലിക രാഷ്ട്രീയത്തില്‍ കേരളത്തിലുടനീളം ഉയര്‍ന്നു വരുന്ന കാരുണ്യ സൗധങ്ങളും ആതുരസേവനങ്ങളടക്കമുള്ള വന്‍ കാരുണ്യ പദ്ധതികളിലും മുസ്്‌ലിം ലീഗിനോടൊപ്പം കെ.എം.സി.സിയും അതിന്റെ സാമ്പത്തിക സ്രോതസ്സായി വര്‍ത്തിക്കുന്നു. താഴേതട്ടിലേക്കിറങ്ങിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളാണ് മുസ്്‌ലിം ലീഗിനേയും കെ.എം.സി.സിയേയും വേറിട്ടതാക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നാലു പഞ്ചായത്തുകളില്‍ പണിയുന്ന ബൈത്തുറഹ്്മകളുടെ ഫണ്ടിലേക്കുള്ള ആദ്യ ഗഡുവായ നാലു ലക്ഷം രൂപ കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എല്‍ മഹമൂദ് ഹാജിക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ ജലീല്‍ സ്വാഗതം പറഞ്ഞു. കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യാപാടി ബൈത്തുറഹ്്മ പദ്ധതിയെ വിശദീകരിച്ചു. കഴിഞ്ഞ ദിവസം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ച കാറഡുക്ക ബെള്ളൂര്‍ മധൂര്‍, കുമ്പഡാജെ എന്നീ പഞ്ചായത്തുകളില്‍ നിര്‍മ്മിക്കുന്ന ബൈത്തു റഹ്്മയ്ക്കുള്ള ആദ്യ ഗഡു ഫണ്ടാണ് കൈമാറിയത്.

മുസ്്‌ലിം ലീഗ് നേതാക്കളായ മുന്‍ എം.പി ഹമീദലി ഷംനാട്, ടി.ഇ അബ്ദുല്ല, ഹാഷിം കടവത്ത്, ഇ അബൂബക്കര്‍ ഹാജി ഇടനീര്‍, എ അബ്ദുല്‍ റഹ്്മാന്‍ ഹാജി പടഌ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കുഞ്ഞി കൊല്ലമ്പാടി, ഹമീദ് ബെദിര, മുഹമ്മദ് കുഞ്ഞി ചായിന്റടി, കെ.എം.സി.സി നേതാക്കളായ ദുബൈ കെ.എം.സി.സി മുന്‍ വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, കാസറകോട് ജില്ലാ കമ്മിറ്റി ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം ,ജില്ലാ വൈസ് പ്രസിഡന്റ് മഹമൂദ് കുളങ്കര , മണ്ഡലം ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ഖലീല്‍ പതിക്കുന്നില്‍ , മണ്ഡലം വൈസ് പ്രസിഡണ്ട്് സലീം ചേരങ്കൈ , സെക്രട്ടറി കരീം മൊഗര്‍, മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി ഡോ ഇസ്മയില്‍ സംസാരിച്ചു. 

മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി എട്ട് ബൈത്തു റഹ്്മകളാണ് മണ്ഡലം കമ്മിറ്റി പണിതു നല്‍കുന്നത്. ബദിയടുക്ക, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകളിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലും പണിപൂര്‍ത്തീകരിച്ച് അവകാശികള്‍ക്ക് കൈമാറി. പഞ്ചായത്തുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബഷീറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരും മുനിസിപ്പാലിറ്റിയില്‍ യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി ഉപാധ്യക്ഷന്‍ യഹ്‌യ തളങ്കരയുമാണ് താക്കോല്‍ ദാനം നിര്‍വ്വഹിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad