ബദിയടുക്ക: (www.evisionnews.in) മാന്യസ്വദേശിയും കര്‍ണാടക ക്രൈംബ്രാഞ്ചിലെ ഹെഡ്‌കോണ്‍സ്റ്റബിളുമായ എം.പി ഗണേശ്(46) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 23 വര്‍ഷമായി കര്‍ണാടക പൊലീസില്‍ സേവനം അനുഷ്ടിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും, വഴിമേധ്യ മരിക്കുകയായിരുന്നു. വിശിഷ്ട സേവനത്തിന് കര്‍ണാടക മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡല്‍ ലഭിച്ചിട്ടുണ്ട്.
യേനാക്ഷിയുടേയും പരേതനായ പുട്ടയ്യഷെട്ടിയുടേയും മകനാണ്. ഭാര്യ: സുധ. മക്കള്‍: അഖില്‍, അനുഷ. സഹോദരങ്ങള്‍: ഋഷികേഷ്, അരുണ, വീണാകുമാരി, ലീലാകുമാരി, രാജേശ്വരി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ മാന്യയില്‍ സംസ്‌കരിക്കും.
Keywords: badiadka-karnataka-police-constable-dead

Post a Comment
0 Comments