Type Here to Get Search Results !

Bottom Ad

ബംഗളൂരു നഗരസഭയിലേക്ക് വോട്ടെടുപ്പ് തുടങ്ങി


ബംഗളൂരു (www.evisionnews.in): ബംഗളൂരു നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച രാവിലെ 7മണിക്ക് തുടങ്ങി. വൈകിട്ട് അഞ്ചിന് അവസാനിക്കും. 198 അംഗ കൗണ്‍സിലില്‍ 197ലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹോംഗസാന്ദ്ര വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുത്തിട്ടുണ്ട്. 1120 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 721 പേര്‍ 17 രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായും 399 പേര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായും മത്സര രംഗത്തുണ്ട്. 73.88 ലക്ഷം വോട്ടര്‍മാരാണ് ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബി.ബി.എം.പി)പരിധിയിലുള്ളത്. 

കോണ്‍ഗ്രസ് എല്ലാ വാര്‍ഡിലും മത്സരിക്കുന്നുണ്ട്. ഒരു സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പട്ടിക തള്ളിയതിനാലാണ് ഒരു വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയാണ് നിലവില്‍ നഗരസഭ ഭരിക്കുന്നത്. 25ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. കേന്ദ്രമന്ത്രിമാരായ അനന്ദകുമാറും വെങ്കയ്യ നായിഡുവുമാണ് ബിജെപി പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത്. ജനതാദള്‍ എസും 188 വാര്‍ഡുകളില്‍ മത്സരിക്കുന്നുണ്ട്. സിപിഎം പത്തിലേറെ പാര്‍ട്ടികളുമായി ഉണ്ടാക്കിയ ഐക്യമുന്നണിയുടെ ബാനറിലാണ് മത്സരിക്കുന്നത്. അതേ സമയം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. ആര്‍ക്കും പിന്തുണയും നല്‍കിയിട്ടില്ല. 

ബംഗളൂരു കോര്‍പറേഷന്‍ ഉടന്‍ മൂന്നായി വിഭജിക്കാനിരിക്കുകയാണെന്നും നിയമസഭ പാസാക്കിയ ഈ ബില്ല് രാഷ്ട്രപതിയുടെ മുമ്പിലാണെന്നും വിഭജനം നടന്നാല്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നഗരത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നുമുള്ളതിലാണ് തങ്ങള്‍ മത്സരിക്കാത്തതെന്ന് മുസ്ലിം ലീഗ് കര്‍ണാടക സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ജോക്കട്ട ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad