Type Here to Get Search Results !

Bottom Ad

ബേവിഞ്ചയില്‍ ബസ് ടാങ്കര്‍ ലോറിയിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

ചെര്‍ക്കള (www.evisionnews.in): ബസ് ടാങ്കര്‍ ലോറിയിലിടിച്ച് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10.45 ഓടെ തെക്കില്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. 

കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന രാജധാനി ബസ് കണ്ണൂരില്‍നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയുടെ പിറകിലില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ 15 മിനുട്ടോളം ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി.


Keywords: Kaasragod-news-thekkil-accident-crash-bus-with-tanker-lorry

Post a Comment

0 Comments

Top Post Ad

Below Post Ad