ഹൈദരാബാദ്: (www.evisionnews.in)ആന്ധ്രയില്‍ ലോറി ട്രെയിനിലിടിച്ച് കര്‍ണ്ണാടക ദേവ്ഡര്‍ഗില്‍ നിന്നുള്ള എം.എല്‍.എയായ വെങ്കിടേഷ് നായിക്ക് ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു.
ആന്ധ്രാപ്രദേശിലെ ആനന്ദപൂര്‍ ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ബാംഗ്ലൂര്‍നന്ദേദ് എക്‌സ്പ്രസില്‍ ലോറി ഇടിച്ചത്. അപകടത്തില്‍ 25പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. മരിച്ച 4പേര്‍ ട്രെയിന്‍ യാത്രക്കാരാണ്. ലോറിയിലെ ഡ്രൈവറും ക്ലീനറുമാണ് മറ്റുരണ്ടുപേര്‍.
ആനന്ദ്പൂര്‍ ജില്ലയിലെ പെനുകോണ്ട മണ്ഡലിലെ മഡകാസിറ ലെവല്‍ ക്രോസില്‍ പുലര്‍ച്ചെ 2.20 ഓടെയാണ് അപകടം ഉണ്ടായത്. ഗ്രാനൈറ്റുമായി പോകുകയായിരുന്ന ലോറി ബ്രെയ്ക്ക് നഷ്ടപ്പെട്ട് ലെവല്‍ ക്രോസ് തകര്‍ത്ത് ബാംഗ്ലൂര്‍ നന്ദേദ് എക്‌സ്പ്രസിന്റെ ഒരു ബോഗിയില്‍ ഇടിക്കുകയായിരുന്നു.
ട്രെയിനിന്റെ മൂന്നുബോഗികള്‍ പാളംതെറ്റിയതാണ് ട്രെയിന്‍ യാത്രക്കാരുടെ മരണത്തിനിടയാക്കിയത്. ബംഗളുരു, ഗുണ്ടകല്‍ റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
റെയില്‍വേ അധികൃതരും ലോക്കല്‍ പോലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
keywords: andra-train-accident-mla-of-karnataka-death

Post a Comment
0 Comments