Type Here to Get Search Results !

Bottom Ad

കാന്തപുരം വിഭാഗം ആര്‍.എസ്.എസിനെ കൂട്ടുപിടിക്കുന്നു : ഇ.കെ വിഭാഗം


മംഗളൂരു (www.evisionnews.in): കര്‍ണാടകയില്‍ കാന്തപുരം സുന്നികള്‍ ആര്‍.എസ്.എസിനെ കൂട്ടുപിടിക്കുന്നുവെന്ന ആരോപണവുമായി ഇകെ വിഭാഗം സുന്നികള്‍ രംഗത്തെത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്രസകളില്‍ രാഷ്ട്രവിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്നതായി കാന്തപുരം വിഭാഗം കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് കാന്തപുരത്തിന്റെ ആര്‍.എസ്.എസ് ബാന്ധവത്തിന്റെ തെളിവാണെന്ന് ഇകെ വിഭാഗം ആരോപിക്കുന്നു. കാന്തപുരത്തിന്റെ ആരോപണം സംബന്ധിച്ച് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. 

സമസ്തയുടെ സിലബസില്‍ പഠനം നടത്തി വന്നിരുന്ന മൂഡബിദ്രിക്കടുത്തെ ഗുണ്ടൂര്‍ മദ്രസ കാന്തപുരം വിഭാഗം കൈയേറിയിരുന്നു. ഇത് പിന്നീട് സമസ്തയുടെ നേതൃത്വത്തിലേക്ക് വരികയും ചെയ്തു. ഗുണ്ടുകല്‍ മദ്രസ കൂടാതെ ബോളിയാര്‍, ബീട്ടികെ, കടക്ക മജല്‍, പട്ടനടുക്ക പ്രദേശങ്ങളിലെ സമസ്തയുടെ കീഴിലുള്ള മദ്രസകള്‍ കൂടി കാന്തപുരം വിഭാഗം കൈയേറാന്‍ ശ്രമിച്ചിരുന്നു. സമസ്ത മദ്‌റസകളില്‍ കന്നഡ ഭാഷയില്‍ പാഠങ്ങള്‍ പഠിപ്പിക്കുന്നില്ലെന്നും ഇതിനു കാരണം രാഷ്ട്രവിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്നത് കൊണ്ടാണെന്നും കാന്തപുരം വിഭാഗം പ്രചാരണം അഴിച്ചു വിടുകയായിരുന്നു. 

എന്നാല്‍, കേസിലുണ്ടായിരുന്ന ഗുണ്ടുകല്‍ മദ്രസയുടെ കാര്യത്തില്‍ സമസ്തയ്ക്ക് അനുകൂലമായി കോടതി വിധി വരികയും ബാക്കി നാല് മദ്രസകളില്‍ സമസ്തയുടെ സിലബസ് തുടരാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഈ മദ്രസകളില്‍ കാന്തപുരം സുന്നികളുടെ സിലബസ് പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക വഖഫ് ബോര്‍ഡ് മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനെതിരേ മാനേജ്‌മെന്റ് കമ്മിറ്റികള്‍ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയതോടെയാണ് രാഷ്ട്രവിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്നുവെന്ന ആരോപണങ്ങളുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയത്. 

കര്‍ണാടകയില്‍ തകര്‍ച്ച നേരിടുന്ന കാന്തപുരം സുന്നികള്‍ സമസ്തയുടെ സ്ഥാപനങ്ങള്‍ കൈയ്യേറുകയും അക്രമങ്ങള്‍ അഴിച്ചുവിടുന്നതായും ഇകെ വിഭാഗം ആരോപിക്കുന്നു. ആര്‍.എസ്.എസ് നേതാവായ അഡ്വക്കറ്റ് പവന്‍ ചന്ദ്ര ഷെട്ടിയാണ് കാന്തപുരം സുന്നികള്‍ക്ക് വേണ്ടി ഹൈകോടതിയിലെത്തിയത്.

കര്‍ണ്ണാടകയിലെ കുടക് ജില്ലയില്‍ മുസ്ലിം തീര്‍ത്ഥാടക കേന്ദ്രമായ എരുമാട് മേഖലയില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗത്തിന്റെ വോട്ടുകള്‍ ബി. ജെ. പിക്ക് മറിച്ച്‌കൊടുത്തിരുന്നു. ഈ സംഭവം കാന്തപുരം ഗ്രൂപ്പിനുള്ളില്‍ അന്ന് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു.



Keywords: Kasaragod-news-kanthapuram-ek-sunni-padapusthakam-ce
Tags

Post a Comment

0 Comments

Top Post Ad

Below Post Ad