മടിക്കേരി (www.evisionnews.in): വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ യുവാവ് കാല്‍വഴുതി വീണ് മരിച്ചു. വീരാജ്‌പേട്ട് സ്വദേശിയായ ശിവപ്രസാദ് എന്ന പ്രദീപ് (26) ആണ് മരിച്ചത്.
മടിക്കേരിയിലെ പ്രശസ്തമായ ചെലവാര വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്ന് സാഹസികമായി സെല്‍ഫി ഫോട്ടോയെടുക്കുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ വെള്ളച്ചാട്ടത്തില് വീണ് ഒഴുക്കില്‍പ്പെട്ട പ്രദീപിനായി നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് 35 അടി ആഴമുള്ള ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെടുത്തത്.
Keywords: Kasaragod-news-self-photo-led-into-death-news-vellachattam

Post a Comment
0 Comments