Type Here to Get Search Results !

Bottom Ad

അടിയന്തിരാവസ്ഥയില്‍ ജയില്‍ മോചനത്തിന് ആര്‍.എസ്.എസ് മാപ്പിരന്നു


ന്യുദല്‍ഹി: (www.evisionnews.in)അടിയന്തിരാവസ്ഥയ്‌ക്കെതിരെ വീറുറ്റ പോരാട്ടങ്ങള്‍ നടത്തിയെന്ന ആര്‍.എസ്.എസിന്റെയും ജനസംഘത്തിന്റെയും പ്രമുഖ ഇംഗ്ലീഷ് വാരിക ഫ്രണ്ട്‌ലൈന്‍ പൊളിച്ചു തെളിവുസഹിതം പുറത്തുവിവിട്ടു. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലായ ആര്‍.എസ്.എസ് ജനസംഘം പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് സര്‍സംഘചാലകായിരുന്ന അന്തരിച്ച മധുകര്‍ ദത്താത്രേയ ദേവ്‌റസ് എന്ന ബാലാ സാഹേബ് ദേവറസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് മാപ്പിരന്നിരുന്നു എന്നതിനുള്ള തെളിവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

താനടക്കമുള്ള ആര്‍.എസ്.എസ് നേതാക്കളെ വിട്ടയക്കണമെന്നും ആര്‍.എസ്.എസിന് മേലുള്ള നിരോധനം നീക്കണമെന്നും ദേവ്‌റസ് ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. വാജ്‌പേയ്, അദ്വാനി തുടങ്ങിയ ജനസംഘത്തിന്റെയും ആര്‍. എസ്. എസിന്റെയും നേതാക്കളെ അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്തതും ജയിലിലടച്ചിരുന്നു. എന്നാല്‍ ജെയില്‍ മോചനത്തിനുവേണ്ടി ഇവര്‍ നടത്തിയ പിന്നാമ്പുറക്കഥകള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി ഇന്ദിരാഗാന്ധിക്ക് അനുകൂലമായി വിധി വന്നതില്‍ ദേവറസ് ഇന്ദിരാഗാന്ധിയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള നേതാക്കളില്‍ തനിക്ക് വിശ്വാസമില്ലെന്ന ജനതാപാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന മധു ലിമായെയുടെ പ്രതികരണവും ഫ്രണ്ട് ലൈന്‍ ലേഖനത്തിലുണ്ട്. യെര്‍വാദ ജയിലില്‍ കിടക്കുമ്പോഴാണ് ദേവ്‌റസ് ഇന്ദിരാഗാന്ധിക്ക് ത്ത് എഴുതിയത്.

ഇക്കാര്യം ഒരിക്കല്‍ ദേവ്‌റസിന് കുറ്റസമ്മതം നടത്തേണ്ടി വന്നിരുന്നു. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ദിരാഗാന്ധിക്ക് കത്തെഴുതിയ കാര്യം ദേവ്‌റസിന് സമ്മതിക്കേണ്ടി വന്നത്. ഇത് മാത്രമല്ല മോചനത്തിന് ഇന്ദിരാഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വിനോഭബ ഭാവെയ്ക്കും ദേവ്‌റസ് കത്തെഴുതിയിരുന്നു. വിനോഭബ ഭാവെയ് ഇന്ദിരാഗാന്ധിയോടുള്ള അടുപ്പം മുതലാക്കാനുള്ള ശ്രമമായിരുന്നു അത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മോചനം സാധ്യമായാല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്നും ഈ കത്തില്‍ ദേവ്‌റസ് പറയുന്നുണ്ട്.

അടയന്തിരാവസ്ഥക്കാലത്തെ തങ്ങളുടെ പോരാട്ടങ്ങളെ കുറിച്ചുള്ള സ്വയം പുകഴ്ത്തലുകള്‍ ഇന്നും ആര്‍.എസ്.എസ് തുടരുന്നുണ്ട്. അടിയന്തിരാവസ്ഥയില്‍ ജയിലില്‍ കിടന്നവര്‍ക്ക് സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് നല്‍കിവരുന്നതുപോലെ പെന്‍ഷന്‍ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനുവേണ്ടി സംഘപരിവാര്‍ രാജ്യ വ്യാപകമായി അടിയന്തിരാവസ്ഥാപോരാളികളുടെ പ്രത്യേകസംഗമങ്ങളും വിളിച്ചുചേര്‍ക്കാറുണ്ട്. പ്രമുഖ പത്രപ്രവര്‍ത്തകന്‍ എന്‍. റാമാണ് ഫ്രണ്ടലൈനിന്റെ പത്രാധിപര്‍. രാജീവ് ഗാന്ധി സര്‍ക്കാറിനെ പിടിച്ചുലച്ച ബോഫേഴ്‌സ് കുംബകോണം പുറത്തുകൊണ്ടുവന്നത് എന്‍. റാമായിരുന്നു.

keywords: jail-rss-remand-emerjency
Tags

Post a Comment

0 Comments

Top Post Ad

Below Post Ad