വിദ്യാനഗര്‍ (www.evisionnews.in): ബൈക്ക് തടഞ്ഞുവെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരായ രണ്ടു പേരെ മര്‍ദിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. കുണ്ടംകുഴി സ്വദേശി അപ്പൂസ്(23), സുഹൃത്ത് രാജേഷ്(23) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
17ന് വൈകിട്ട് ആറ് മണിയോടെ ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ പൊയിനാച്ചി പെട്രോള്‍ പമ്പിന് സമീപം രണ്ട് ബൈക്കുകളിലെത്തിയ ആറംഗ സംഘം തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ചെങ്കളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരായ പ്രശാന്ത്, രാജേഷ്, അവിനാഷ് എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. രാഷ്ട്രീയ വിരോധമാണ് കാരണമെന്ന് പരാതിയില്‍ പറയുന്നു.
Keywords: Kasaragod-news-vidyanagar-news-bike-attack-bjp-petition

Post a Comment
0 Comments