കൊച്ചി: (www.evisionnews.in)ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1951ല്‍ രക്തബന്ധം എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്താണ് അഭിനയജീവിതം തുടങ്ങിയത്. 2009വരെ സിനിമാ ലോകത്ത് സജീവമായിരുന്നു. ആയിരത്തിലേറെ ചിത്രങ്ങളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം പിന്നീട് കോമഡി വേഷത്തിലേക്കു മാറുകയായിരുന്നു. അദ്ദേഹം അഭിനയിച്ച ചെമ്മീന്‍ എന്ന ചിത്രത്തിന്റെ അന്‍പതു വര്‍ഷം പിന്നിടുന്ന ദിവസമാണ് ഭരതന്റെ അന്ത്യമെന്നത് യാദൃശ്ചികമായി. ഭാര്യ തങ്കമണി.
വടക്കന്‍ പറവൂരിനടുത്ത് മൂത്തകുന്നം കരയില്‍ വാവക്കാട് 1928ല്‍ ഒരു സാധാരണ തെങ്ങുചെത്ത് തൊഴിലാളിയുടെ മകനായിട്ടായിരുന്നു ജനനം. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു. കയര്‍ തൊഴിലാളിയായ അമ്മ കുറുമ്പക്കുട്ടിയാണ് വളര്‍ത്തിയത്. എന്നാല്‍ സ്‌കൂള്‍ തലത്തില്‍ തന്നെ ഭരതനിലെ അഭിനയ ചാതുര്യം മറനീക്കി പുറത്തുവന്നിരുന്നു.
നാടകം ഭരതന് ജീവിതമായിരുന്നു, സിനിമ ജീവിത വ്രതവും. 'മാറ്റൊലി' എന്ന നാടകത്തിലെ നായിക ഭരതന്റെ ജീവിത സഖിയായതും മറിച്ചൊരു കാരണം കൊണ്ടാവില്ല.
1964ല്‍ എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത കറുത്ത കൈയിലെ മുഴുനീള വില്ലന്‍ വേഷം ആണ് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ ആദ്യ വഴിത്തിരിവ്.
keywords: actor-bharadan-paravur-death-kochi

Post a Comment
0 Comments