ബന്തടുക്ക (www.evisionnews.in) : തെക്കില്‍ -ആലട്ടി റോഡുവഴി കര്‍ണാടകയിലെ സുള്ള്യയുമായി ബന്ധിപ്പിക്കുന്ന ബന്തടുക്ക -സുള്ള്യ വനപാതയുടെ വ്യാപാര സാധ്യത പഠിച്ച് എം.ബി.എ വിദ്യാര്‍ത്ഥികള്‍. മുന്നാട് പീപ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എം.ബി.എ വിദ്യാര്‍ത്ഥികളാണ് പ്രദേശം സന്ദര്‍ശിച്ച് വിപുലമായ പഠനം നടത്തിയത്.
മാണിമൂലയിലെ അതിര്‍ത്തിയായ കണ്ണാടിത്തോട്, ശ്രീമല മുതല്‍ കര്‍ണാടകയിലെ കോള്‍ച്ചാര്‍ വരെ കാല്‍നടയായി ഏകദിന പഠനയാത്ര സംഘടിപ്പിച്ചാണ് കാര്യങ്ങള്‍ നിരീക്ഷിച്ചത്. നിലവിലെ വാണിജ്യബന്ധങ്ങള്‍ അഭിവൃദ്ധിപ്പെടുത്താനും, കുടക് -കാസര്‍കോട് മേഖലയിലെ വിനോദസഞ്ചാര വികസനത്തിനും വിദ്യാഭ്യാസം, ആശുപത്രി സൗകര്യം തുടങ്ങിയവയുടെ വികസനത്തിനും വനപാത വന്നാല്‍ കരുത്താകുമെന്നും വിദ്യാര്‍ത്ഥി സംഘം കണ്ടെത്തി. രണ്ടാം ഘട്ടത്തില്‍ സുള്ള്യയിലെയും കുറ്റിക്കോല്‍ പഞ്ചായത്തിലെയും വാണിജ്യകേന്ദ്രങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും വിവരം ഖേശരിക്കും.
Keywords: Kasaragod-news-bandakukka-thekkil-alatti-road-investigation-of-student

Post a Comment
0 Comments