Type Here to Get Search Results !

Bottom Ad

ഓര്‍ഡര്‍ ചെയ്തത് വസ്ത്രങ്ങള്‍; കിട്ടിയത് പുസ്തകങ്ങള്‍


കാസര്‍കോട് (www.evisionnews.in): ഓണ്‍ലൈനില്‍ വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് പുസ്തകങ്ങള്‍. പൊയിനാച്ചിയിലെ മൊബൈല്‍ കടയുടമ വിനോദാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. യെപ്പ് മി ഡോട്ട് കോമിലൂടെ ഒരു റെഡിമെയ്ഡ് ഷര്‍ട്ടിനും പാന്റിനുമാണ് വിനോദ് ഓര്‍ഡര്‍ നല്‍കിയത്. 

ആഗസ്ത് നാലിനാണ് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തത്. ബുധനാഴ്ച ചട്ടഞ്ചാലിലെ തെക്കില്‍ പോസ്റ്റോഫീസിലെത്തിയ പാഴ്‌സല്‍ 1477 രൂപ അടച്ച് വാങ്ങുകയായിരുന്നു. സ്പീഡ് പോസ്റ്റ് ക്യാഷ് ഓണ്‍ ഡെലിവറിയിലൂടെ ലഭിച്ച പാഴ്‌സല്‍ തുറന്നുനോക്കിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായത്. 

ഗുഡ്ഗാവിലെ ഗ്രോത്ത് വെയ്‌സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് വഴി ആഗസ്ത് ആറിനാണ് പാര്‍സല്‍ അയച്ചത്. സാധനം പരിശോധിച്ചയച്ചതിന്റെ ബില്ലും ഒപ്പമുണ്ട്. 640 ഗ്രാം തൂക്കമുള്ള വസ്ത്രത്തിന്റെ നിറം ഉള്‍പ്പെടെ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തൂക്കം കൃത്യതവരുത്താന്‍ പുസ്തകത്തിലെ പേജുകള്‍ കീറിക്കളഞ്ഞ നിലയിലാണ്. പുതിയ തലമുറ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ താല്‍പര്യം കാണിക്കുന്നതിനിടയിലാണ് കമ്പനികള്‍ പുതിയ തട്ടിപ്പു രീതിയുമായി രംഗത്ത് വന്നിരിക്കുന്നത്.


Keywords; Kasaragod-news-online-thattippu-news-order-shirt-pants-get-books

Post a Comment

0 Comments

Top Post Ad

Below Post Ad