Type Here to Get Search Results !

Bottom Ad

കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ബി.ജെ.പി പത്ത് ലക്ഷം പിഴ അടക്കണം


കൊല്‍ക്കത്ത (www.evisionnews.in): കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ഹര്‍ജി സമര്‍പ്പിച്ചതിന് ബി.ജെ.പി. പശ്ചിമബംഗാള്‍ ഘടകം പത്ത് ലക്ഷം രൂപ പിഴ അടക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹോദരപുത്രന്‍ അഭിഷേകിനെതിരെ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ നടപടിയാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്. രണ്ടുമാസം മുമ്പ് പാര്‍ട്ടിയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ബംഗാളിനെ വിരട്ടാന്‍നോക്കുന്ന കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും കൈകള്‍ വെട്ടിമാറ്റുമെന്നും അഭിഷേക് ബാനര്‍ജി ആക്രോശിച്ചിരുന്നു. ഇതിനെതിരെ സ്വതന്ത്രാന്വേഷണം വേണമെന്നും അഭിഷേകിനെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാനസമിതി ഓഫീസ് സെക്രട്ടറി എ.കെ.ഗുഹ റോയിയാണ് ഹര്‍ജി നല്‍കിയത്.

അഭിഷേകിനെതിരെ ബി.ജെ.പി. നല്‍കിയ പരാതി സ്വീകരിക്കാന്‍ സിറ്റി പോലീസ് തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇതു തെറ്റാണെന്നു തെളിയിക്കുന്ന രേഖകള്‍ സംസ്ഥാനസര്‍ക്കാറിനുവേണ്ടി അഭിഭാഷകര്‍ ഹാജരാക്കി. തുടര്‍ന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് ബി.ജെ.പി.യെ ശാസിച്ചതും പിഴയിട്ടതും.

കോടതികള്‍ രാഷ്ട്രീയവൈരം തീര്‍ക്കാനുള്ള ഇടമല്ലെന്നും ഇത്തരത്തില്‍ പരാതി നല്‍കിയയാളെ മാതൃകാപരമായി ശിക്ഷിക്കേണ്ടതാണെന്നും ജസ്റ്റിസ് ദീപാങ്കുര്‍ ദത്തയുടെ ഉത്തരവില്‍ പറയുന്നു. പിഴയായി അഞ്ചുലക്ഷം രൂപ വീതം ഹൈക്കോടതി നിയമസഹായനിധിയിലേക്കും പശ്ചിമബംഗാള്‍ ലീഗല്‍ എയ്ഡ് സര്‍വീസിലേക്കും നല്‍കാനാണ് ഉത്തരവ്.


Keywords: Kasaragod-news-kalkatta-news-bjp-court-order-to-pay-ten-lakhs

Tags

Post a Comment

0 Comments

Top Post Ad

Below Post Ad