Type Here to Get Search Results !

Bottom Ad

അന്‍‌വര്‍ റഷീദ് ചിത്രത്തില്‍ ഫഹദിന് നായിക നസ്രിയ!


കൊച്ചി(www.evisionnews.in)അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. ഈ ചിത്രത്തിലൂടെ നസ്രിയ മടങ്ങിയെത്തുന്നു എന്നതാണ് പ്രത്യേകത. നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു പ്രണയചിത്രമായിരിക്കും ഇതെന്നാണ് ആദ്യ വിവരം.

വിവാഹത്തിന് ശേഷം കുടുംബജീവിതത്തിലേക്ക് ഒതുങ്ങിയ നസ്രിയ, സംസ്ഥാന അവാര്‍ഡ് ലഭിച്ച വേളയില്‍ താന്‍ മടങ്ങിവരുന്ന കാര്യം സൂചിപ്പിച്ചിരുന്നു. എന്തായാലും അന്‍‌വര്‍ റഷീദിന്‍റെ ചിത്രം എന്തുകൊണ്ടും മടങ്ങിവരവിന് യോജ്യമാണെന്ന് നസ്രിയയും ഫഹദും തീരുമാനിക്കുകയായിരുന്നു.

ഫഹദിനും ഈ ചിത്രം നിര്‍ണ്ണായകമായിരിക്കും. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുന്ന ഫഹദ് ഈ സിനിമയിലൂടെ തന്‍റെ വിജയവഴിയിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം അന്‍‌വര്‍ റഷീദ് തന്നെ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്‍‌വര്‍ നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡെയ്സ്, പ്രേമം എന്നീ സിനിമകള്‍ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം‌വാരിച്ചിത്രങ്ങളാണ്.

keywords : cinema-news-fahad-nasriya-new-come-back

Post a Comment

0 Comments

Top Post Ad

Below Post Ad