മഞ്ചേശ്വരം (www.evisionnews.in): മുസ്ല്യാരുടെ കഴുത്തില്‍ കത്തി വെച്ച് പതിനാലുകാരിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് നിക്കാഹ് ചെയ്യിക്കാന്‍ ശ്രമം. ഇതിന് വഴങ്ങാത്ത മുസ്ല്യാരുടെ കത്തി കാട്ടി ഒരു സംഘം ഭീഷണിപ്പെടുത്തിയതായി പരാതി. സംഘത്തെ പിടികൂടാന്‍ ആള്‍ക്കൂട്ടം ക്വാര്‍ട്ടേഴ്‌സ് വളഞ്ഞെങ്കിലും പോലീസ് എത്തുമ്പോഴേക്കും പെണ്‍കുട്ടിയുമായി എത്തിയവര്‍ ഓടി ഒളിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കന്യാനയില്‍ താമസിക്കുന്ന പള്ളി മുക്രിയുടെ വീട്ടിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും പതിനാലുകാരിയുമാണ് സംഘത്തിലുണ്ടായിരുന്നത്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ ഇഷ്ടത്തിലാണെന്നും ഇപ്പോള്‍ നിക്കാഹ് ചെയ്ത് തരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്താന്‍ തനിക്ക് ആവില്ലെന്ന് പറഞ്ഞതോടെ മുക്രിയുടെ കഴുത്തിലേക്ക് സംഘത്തിലെ ഒരാള്‍ കത്തി വെക്കുകയായിരുന്നു.
രാത്രി വീട്ടിലെത്തിയ സംഘം താമസിക്കുന്നത് ഉപ്പള ഗേറ്റിന് സമീപമുള്ള ക്വാര്‍ട്ടേഴ്‌സിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കര്‍ണ്ണാടക സ്വദേശികളാണ് ഇവരെന്ന് സംശയിക്കുന്നു. മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി.
Keywords: Kasaragod-news-nikah-police-man-uppala-women-

Post a Comment
0 Comments