ജലന്ധര്‍: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും ബോളിവുഡ് താരം ഗീത ബസ്രയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട് . ഒക്‌ടോബറില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
ദീര്‍ഘകാലമായി ഹര്‍ഭജനും ഗീത ബസ്രയും പ്രണയത്തിലായിരുന്നു. എന്നാല്‍ പല ഘട്ടങ്ങളിലും ഇതേക്കുറിച്ചുള്ള ഗോസിപ്പുകള്‍ ഉയര്‍ന്നപ്പോഴൊക്കെ ഇരുവരും അത് നിഷേധിക്കുകയും ചെയ്തിരുന്നു. ഗീത ബസ്രയുടെ പുതിയ ചിത്രമായ സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്റില്‍ 'ഭാജി' അതിഥിവേഷത്തിലെത്തിയിരുന്നു.
ജലന്ധറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഫഗ്‌വാരയിലെ ഹോട്ടല്‍ കാബനയില്‍ വച്ചായിരിക്കും വിവാഹച്ചടങ്ങ്. ഹര്‍ഭജന്റെ കുടുംബം ഒരു ചടങ്ങിനായി മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഹോട്ടല്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
എന്നാല്‍ ഒക്‌ടോബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ഭജനെ ഉള്‍പ്പെടുത്തിയാല്‍ വിവാഹ തീയതി മാറിയേക്കാമെന്ന് ഹര്‍ഭജന്റെ അടുത്ത ബന്ധുക്കള്‍ അറിയിച്ചു.

Post a Comment
0 Comments