Type Here to Get Search Results !

Bottom Ad

ആധുനിക മത്സ്യമാര്‍ക്കറ്റ് സജ്ജമായി; റോഡിലെ മത്സ്യവില്‍പ്പനയില്‍ ആശങ്ക ബാക്കി

evisionnews

കാസര്‍കോട്: (www.evisionnews.in)നഗരമദ്ധ്യത്തിലെ ആധുനിക രീതിയിലുള്ള മത്സ്യമാര്‍ക്കറ്റ് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചിരിക്കുകയാണ്. മാര്‍ക്കറ്റിലെത്തുന്ന ജനങ്ങള്‍ക്കും മത്സ്യവില്‍പ്പനരംഗത്തുള്ളവര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും ആധുനിക മത്സ്യമാര്‍ക്കറ്റ് ഏറെ ഉപകാരപ്രദമാണെന്നാണ് നഗരസഭാധികൃതര്‍ അവകാശപ്പെടുന്നത്. 

എന്നാല്‍ പരമ്പരാഗതമായി റോഡില്‍ മത്സ്യവില്‍പ്പന സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ മറ്റൊരു മാര്‍ക്കറ്റിലുമില്ല. വില്‍പ്പനക്കാര്‍ക്ക് വെയിലും മഴയുമേല്‍ക്കാതെ മത്സ്യം വില്‍ക്കാന്‍ മുമ്പ് നിര്‍മ്മിച്ച കൂറ്റന്‍ഹാള്‍ നഗരസഭ നിര്‍മ്മിച്ചുനല്‍കിയിരുന്നെങ്കിലും റോഡില്‍ തന്നെയായിരുന്നു മത്സ്യവില്‍പ്പന. ഇത് ഒഴിവാക്കാന്‍ നഗരസഭാധികൃതര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മത്സ്യവില്‍പ്പനക്കാരോട് ജയിക്കാനായിട്ടില്ല. 

ആധുനിക മാര്‍ക്കറ്റ് തുറക്കുന്നതോടെ മത്സ്യവില്‍പ്പന അതിനുള്ളില്‍ തന്നെയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതിന് അരയസമുദായ നേതാക്കളുമായി അധികൃതര്‍ ചര്‍ച്ചനടത്തിയിട്ടുണ്ടെന്നാണ് വിവരം. 

രണ്ടരക്കോടിയോളം രൂപ ചിലവിട്ടാണ് ആധുനിക മാര്‍ക്കറ്റ് പണിതത്. 130 വില്‍പ്പന കൗണ്ടറുകളുണ്ട്. മൊത്തക്കച്ചവടത്തിന് പ്രത്യേക വിഭാഗം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രീസറും ഐസ് സംഭരണമുറിയും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റും മാര്‍ക്കറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. ലേലനടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ക്കറ്റ് ഉടന്‍ തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭാധികൃതര്‍.

keywords: fish-market-in-kasaragod-town-new-building

Post a Comment

0 Comments

Top Post Ad

Below Post Ad