Type Here to Get Search Results !

Bottom Ad

ബ്രേക്കിംഗ് ന്യൂസ് :അഡ്മിന്‍ ജില്ലാ പോലീസ് ചീഫ്‌


കാസര്‍കോട്: (www.evisionnews.in)ജില്ലാ പൊലീസ് ചീഫ് ഡോ.എ. ശ്രീനിവാസിനെ അഡ്മിനാക്കി വാട്‌സ്ആപ് ഗ്രൂപ്പ്.ബ്രേക്കിംഗ് ന്യൂസ് എന്ന പേരില്‍ കാസര്‍കോട്ടെ ഒരു വിരുതനാണ് വാട്‌സ്ആപ് ഗ്രൂപ്പ് പണിതത്. എം.എല്‍.എ.മാരടക്കം പലരും ഇതിലുണ്ട്. കൂടാതെ എ.ഡി.ജി.പിയുമുണ്ട്. ജില്ലാ പൊലീസ് ചീഫ് അഡ്മിനായ ഗ്രൂപ്പായതിനാല്‍ അത് പലരും നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ പൊള്ളത്തരങ്ങളായ വാര്‍ത്തകളാണ് പലപ്പോഴും വരുന്നത്. ശനിയാഴ്ച വൈകിട്ട് ജില്ലാ പൊലീസ് ചീഫ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരാണ് ഇക്കാര്യം ജില്ലാ പൊലീസ് ചീഫിന്റെ ശ്രദ്ധയില്‍പെടുത്തിയത്. താന്‍ അഡ്മിനായ ഗ്രൂപ്പ് ഇതുവരെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം അതില്‍ നിന്ന് പുറത്ത് പോവുകയും ചെയ്തു. കൂടാതെ സൈബര്‍ സെല്ലും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.


Post a Comment

0 Comments

Top Post Ad

Below Post Ad