Type Here to Get Search Results !

Bottom Ad

അധ്യാപകന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട പണം തിരികെ കിട്ടി


ബേക്കല്‍ (www.evisionnews.in): ട്രഷറിയില്‍ നിന്നും സ്‌കൂളിലേക്ക് വരുന്നതിനിടെ അധ്യാപകന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ട 9.75 ലക്ഷം രൂപ തിരികെ കിട്ടി. പാക്കം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഓണ ശമ്പളം നല്‍കാന്‍ ട്രഷറിയില്‍ നിന്ന് കൊണ്ടുവരുന്നതിനിടെ ദേശീയപാതയില്‍ കളവുപോയ തുകയാണ് മംഗളൂരുവില്‍നിന്ന് കണ്ടു കിട്ടയത്. 

വെള്ളിയാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ ചട്ടഞ്ചാലിനും കുണിയയ്ക്കും ഇടയിലുള്ള സ്ഥലത്തു വെച്ചാണ് പാക്കം സ്‌കൂളിലെ അധ്യാപകനായ പയ്യന്നൂര്‍ സ്വദേശി രാജേഷിന്റെ കൈയില്‍ നിന്നും പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. പണം ബാഗിലാക്കി ബൈക്കിന്റെ സൈഡ് കമ്പിയില്‍ കെട്ടിവെച്ചിരിക്കുകയായിരുന്നു. കുണിയയിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. പിന്നീട് സ്‌കൂളില്‍ വിവരമറിയിച്ച് കാറെടുത്ത് ചട്ടഞ്ചാല്‍ വരെ പോയി പരിശോധിച്ചെങ്കിലും നഷ്ടപ്പെട്ട പണവും ബാഗും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു ടാങ്കര്‍ ലോറി ഡ്രൈവര്‍ റോഡില്‍ വീണ ബാഗെടുക്കുന്നത് കണ്ടതായി പോലീസിന് വിവരം ലഭിക്കുന്നത്. 

പെരിയ ബി.എസ്.എന്‍.എല്ലിലെ അനില്‍കുമാറാണ് ലോറി ഡ്രൈവര്‍ ബാഗ് എടുക്കുന്നത് കണ്ടവിവരം കൈമാറുന്നത്. ഈ വാഹനത്തിന്റെ ഏകദേശ നമ്പറും അദ്ദേഹം പോലീസിന് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പണം കണ്ടെത്തിയത്. 

മംഗലാപുരത്തെത്തിയ പോലീസ് സംഘം ടാങ്കര്‍ ലോറി കണ്ടെത്തി ഡ്രൈവറെ ചോദ്യംചെയ്‌തോടെയാണ് ബാഗ് തിരികെ ലഭിച്ചത്. എസ്.ഐ. എ.ആദംഖാന്‍, അഡീഷണല്‍ എസ്.ഐ. ശശിധരന്‍, എ.എസ്.ഐ. ബാലചന്ദ്രന്‍, എസ്.ഐ. പ്രശാന്ത്കുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സജിത്ത്, സന്ദീപ്, മധു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Keywords: kasaragod-news-bekal-tanker-money-bag-found-manglore-by-police

Post a Comment

0 Comments

Top Post Ad

Below Post Ad