Type Here to Get Search Results !

Bottom Ad

പോത്തുവേട്ടക്കിറങ്ങിയ ബജ്‌രംഗദളുകാരും അറവുകാരും ഏറ്റുമുട്ടി


മംഗളൂരു (www.evisionnews.in): നിയമം കയ്യിലെടുത്ത് പോത്തുവേട്ടക്കിറങ്ങിയ ബംജ്‌രംഗദള്‍ പ്രവര്‍ത്തകരും അറവുകാരും തമ്മില്‍ സംഘര്‍ഷം. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ മൂന്ന് ബജ്‌രംഗദളുകാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച മൂഡബിദ്രിയിലാണ് സംഭവം. പരിക്കേറ്റ് ശരണ്‍ (20), പ്രജ്വല്‍ (25), ലോകേഷ് (24) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലയില്‍ പശുക്കളുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ബജ്‌രംഗദളകാര്‍ സംഘടിച്ച് സ്ഥലത്തെത്തിയത്. പശുക്കളെ കേരളത്തിലേക്ക് കടത്താനുള്ള ഒരുക്കത്തിലായിരുന്നു അറവുശാലക്കാര്‍. ഇത് തടഞ്ഞതിനിടയിലുണ്ടായ വാക്കേറ്റവും ഉന്തുംതള്ളും ഏറ്റുമുട്ടലിലെത്തുകയായിരുന്നു.


Keywords: Karnataka-manglore-news-police-aravushaala-hospital-injured-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad