Type Here to Get Search Results !

Bottom Ad

ടെലിവിഷന്‍ തലയില്‍ വീണ് കാഞ്ഞങ്ങാട് സ്വദേശിയായ പിഞ്ചുകുഞ്ഞ് മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): ടെലിവിഷന്‍ തലയില്‍ വീണ് പിഞ്ചുകുഞ്ഞ് ദാരുണമായി മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോര്‍ സ്വദേശിയും വില്‍ഹെംസണ്‍ ഷിപ്പിങ്ങ് കമ്പനിയിലെ തേര്‍ഡ് എഞ്ചിനീയറുമായ കെ.പി ഉണ്ണികൃഷ്ണന്റെ മകന്‍ അര്‍ണവ് (ഒന്ന്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് എറണാകുളത്തെ ഫഌറ്റില്‍ വെച്ചാണ് സംഭവം.

ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. കളിക്കുന്നതിനിടയില്‍ ടി.വി സ്റ്റാന്റില്‍ പിടിച്ചു നില്‍
ക്കുന്നതിനിടെ കുട്ടിയുടെ തലയിലേക്ക് ടി.വി മറിഞ്ഞുവീഴുകയായിരുന്നു. അടിയില്‍പെട്ട കുഞ്ഞിനെ ഉടന്‍ തന്നെ എറണാകുളത്തെ ലിസി ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ രാത്രിയോടെ മരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിദ്യയാണ് മാതാവ്.


Keywods: Kasaragod-news-television-flat-died-baby

Post a Comment

0 Comments

Top Post Ad

Below Post Ad