Type Here to Get Search Results !

Bottom Ad

രാഖി കാസര്‍കോട്ടെ കാമ്പസുകളിലെ സൗഹാര്‍ദം തകര്‍ക്കുന്നു


കാസര്‍കോട് (www.evisionnews.in): സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള പ്രതീകാത്മക ചടങ്ങുകളില്‍ ഒന്നായ രക്ഷാ ബന്ധന്‍ എന്ന രാഖി കെട്ടല്‍ പരിപാടികള്‍ കാമ്പസുകളില്‍ അരക്ഷിതാവസ്ഥ വിതയ്ക്കുന്നതായി ആശങ്ക പടരുന്നു. ഇത് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ എത്തിക്കുന്ന വാര്‍ത്തകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. 

തൃക്കരിപ്പൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാഖി അഴിപ്പിച്ചതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവിടെ എം.എസ്.എഫും എ.ബി.വി.പി.യുമാണ് ഏറ്റുമുട്ടിയത്. വ്യാഴാഴ്ച രണ്ടുമണിയോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം അടിയില്‍ കലാശിച്ചത്. യുവമോര്‍ച്ച ജില്ലാസെക്രട്ടറി എ.പി.ഹരീഷ് കുമാര്‍, പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഷാഹുല്‍, മുസമ്മില്‍, മുഫീദ് എന്നിവരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ഥികളുടെ രക്ഷാബന്ധന്‍ അഴിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരുമായാണ് എം.എസ്.എഫുകാര്‍ ഏറ്റുമുട്ടിയത്. ഇരുവിഭാഗവും ചേരിതിരിഞ്ഞ് പ്രതിഷേധപ്രകടനം നടത്തിയത് സംഘര്‍ഷം ഇരട്ടിപ്പിച്ചു.

ബേഡകം പഞ്ചായത്തിലെ മുന്നാട് പീപ്പിള്‍സ് കോളജില്‍ രാഖിയെ ചൊല്ലി എസ്.എഫ്.ഐയും എബിവിപിയുമാണ് ഏറ്റുമുട്ടിയത്. മുന്‍കാലങ്ങളില്‍ കാമ്പസുകളില്‍ എബിവിപിയുടെ യോഗങ്ങളില്‍ വെച്ചായിരുന്നു രാഖി ബന്ധനച്ചടങ്ങ് നടന്നിരുന്നത്. ഇതിന് പകരം തുറന്ന വേദിയില്‍ രാഖിച്ചടങ്ങ് നടത്തിയതോടെയാണ് കാമ്പസില്‍ സംഘര്‍ഷത്തിന് മുളപൊട്ടിയത്.

Keywords: kasaragod-rakhi-raksha-bandhan










Post a Comment

0 Comments

Top Post Ad

Below Post Ad