Type Here to Get Search Results !

Bottom Ad

കാമുകിയെയും മകളെയും വെട്ടിനുറുക്കി ബാഗുകളിലാക്കിയ ബാങ്ക് മാനേജര്‍ അറസ്റ്റില്‍


കൊല്‍ക്കത്ത (www.evisionnews.in): കാമുകിയെയും മകളെയും കൊലപ്പെടുത്തി വെട്ടിനുറുക്കി മൂന്ന് ബാഗുകളിലാക്കി പുഴയില്‍ തള്ളാന്‍ ശ്രമിച്ച ബാങ്ക് മാനേജര്‍ അറസ്റ്റില്‍. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ദുര്‍ഗാപൂര്‍ ബ്രാഞ്ച് മാനേജര്‍ സമരേഷ് സര്‍ക്കാര്‍ (47) ആണ് അറസ്റ്റിലായത്. 

കൊല്‍ക്കത്ത ഹൂഗ്ലി നദിയിലാണ് കാമുകിയുടെയും മകളുടെയും വെട്ടി നുറുക്കിയ ജഡം മൂന്ന് ട്രോളി ബാഗിലാക്കി തള്ളിയത്. ഇതില്‍ രണ്ടു ബാഗുകള്‍ കണ്ടെടുത്ത പോലീസ് മൂന്നാമത്തെ ബാഗിനായി തിരച്ചില്‍ തുടരുന്നു. യുവതിയുടെ തല ഒഴികെയുള്ള ശരീരത്തിന്റെ രണ്ടു ഭാഗങ്ങളാണ് കിട്ടിയത്. കുട്ടിയുടെ മൃതദേഹവും യുവതിയുടെ തലയും മൂന്നാമത്തെ ബാഗില്‍ ഉണ്ടായിരിക്കുമെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. 

രണ്ടു കുട്ടികളുടെ പിതാവാണ് സമരേഷ് സര്‍ക്കാര്‍. മുപ്പത്തിനാല് വയസുകാരിയായ സുചേതാ ചക്രവര്‍ത്തിയാണ് കൊല്ലപ്പെട്ട യുവതി. ഭര്‍ത്താവിനെ ഉപേക്ഷിച്ച ഇവര്‍ അഞ്ചുവയസുകാരിയായ മകളുമൊത്ത് ദുര്‍ഗാപൂരിലെ ഒരു വീട്ടിലായിരുന്നു താമസം. യുവതി സമരേഷ് സര്‍ക്കാറിന്റെ ബാങ്കിലെ ഇടപാടുകാരിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് സമരേഷില്‍ വന്‍സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. വെള്ളിയാഴ്ചയും യുവതി ഇതേ ആവശ്യമുന്നയിച്ച് കലഹിച്ചിരുന്നു.

എന്നാല്‍ കൊലക്കുറ്റം പോലീസിനോട് പാടെ നിഷേധിക്കുകയാണ് സമരേഷ് ചെയ്തത്. സുചേത ആദ്യം മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തുടര്‍ന്ന് സ്വയം കഴുത്തറുത്ത് മരിക്കുകയുമായിരുന്നുവെന്നാണ് സമരേഷിന്റെ വാദം. ഇരുവരുടെയും മൃതദേഹങ്ങള്‍ ദുര്‍ഗാപൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഷെരോഫുലിയില്‍ എത്തിച്ചത്. മൂന്ന് ബാഗുകളും 100 രൂപ കൂലി കൊടുത്ത് പോര്‍ട്ടറെ കൊണ്ട് ബോട്ടു ജെട്ടിയിലെത്തിച്ചു. തുടര്‍ന്ന് ബോട്ടില്‍ കയറ്റിയ മൃതദേഹമടങ്ങിയ ബാഗുകള്‍ പുഴയിലേക്ക് തളളുകയായിരുന്നു. ബോട്ടു ഡ്രൈവറാണ് സംഭവം പോലീസില്‍ അറിയിച്ചത്.


Keywords: National-news-bag-avoid-deadbody-in-rever-bank-manager-arrest
Tags

Post a Comment

0 Comments

Top Post Ad

Below Post Ad