Type Here to Get Search Results !

Bottom Ad

മുസ്ലിം ജനതയുടെ വളര്‍ച്ചാ നിരക്ക് തടയണം: ബാബാ രാംദേവ്


ചണ്ഡീഗഢ്: (www.evisionnews.in) രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ മുസ്ലിം ജനത മുന്നേറ്റം നടത്തിയതിനെ അപലപിച്ച് യോഗ ഗുരു ബാബാ രാംദേവ് രംഗത്തെത്തി. വളര്‍ച്ചാ നിരക്കിലെ വര്‍ധനവ് തടയുന്നതിന് ചൈനയ്ക്ക് സമാനമായി ഇന്ത്യയിലും പ്രത്യേക നിയമം കൊണ്ടുവരണമെന്നായിരുന്നു രാംദേവിന്റെ വാദം. മുസ്ലിം ജനതയുടെ പേരെടുത്ത് പറയാതെയാണ് പരോക്ഷ വിമര്‍ശനവുമായി രാംദേവ് ഈ വിവാദ പ്രസ്താവന നടത്തിയത്.

ഒരു പ്രത്യേക വിഭാഗം വളര്‍ച്ചാനിരക്കില്‍ മുന്നേറ്റം നേടിയിരിക്കുന്നത് ജാഗ്രതയുളവാക്കുന്നു. ഈ പ്രത്യേക വിഭാഗത്തിന്റെ വളര്‍ച്ചാ നിരക്ക് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം പോളിസി തയ്യാറാക്കണം അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാംദേവ്.

കഴിഞ്ഞ ദിവസം മതാടിസ്ഥാനത്തിലുള്ള സെന്‍സസ് നിരക്ക് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. രാജ്യത്തെ ഹിന്ദു വളര്‍ച്ചാനിരക്ക് 0.7 ശതമാനം വര്‍ധിച്ചതായും എന്നാല്‍ ഹിന്ദുക്കളെ മറികടന്ന് മുസ്ലിങ്ങള്‍ 0.8 ശതമാനം വളര്‍ച്ചാ നിരക്കുമായി മുന്നേറ്റം നടത്തിയതായും വ്യക്തമായിരുന്നു.

keywords: baba-ramdev-against-muslim-population-growth



Post a Comment

0 Comments

Top Post Ad

Below Post Ad