Type Here to Get Search Results !

Bottom Ad

കോഴിക്കോട് കാറുകളും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു മരണം


കോഴിക്കോട് (www.evisionnews.in): ശബരിമല ദര്‍ശനത്തിന് പോകുകയായിരുന്ന തീര്‍ത്ഥാടക സംഘം സഞ്ചരിച്ച രണ്ടു കാറുകളും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ കോഴിക്കോട് അഴിഞ്ഞിലത്തായിരുന്നു അപകടം.

കര്‍ണാടക സ്വദേശികളായ മഞ്ജുനാഥ്, തിലക്‌നാഥ്, അനില്‍ ചൗരി എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേരെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ട്രാവലര്‍ സ്വിഫ്റ്റ് കാറിലിടിക്കുകയും തുടര്‍ന്ന് സ്വിഫ്റ്റ് കാര്‍ മറ്റൊരു കാറിലേക്ക് ഇടിക്കുകയുമായിരുന്നു. സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്.


Keywords; Kozikkod-news-karnataka-travaller-news
Tags

Post a Comment

0 Comments

Top Post Ad

Below Post Ad