Type Here to Get Search Results !

Bottom Ad

ഓണാഘോഷത്തിനിടെ തലയ്ക്ക് വെട്ടേറ്റ യുവാവ് മരിച്ചു

ആലപ്പുഴ (www.evisionnews.in): ചെങ്ങന്നൂരില്‍ ഓണാഘോഷത്തിനിടയിലുണട്ടായ സംഘട്ടനത്തെ തുടര്‍ന്ന് വെട്ടേറ്റ യുവാവ് മരിച്ചു. പെരിശ്ശേരി തിങ്കളാമറ്റം സ്വദേശി ഷിജു (28) വാണ് മരിച്ചത്. 

തിരുവോണ ദിവസം വൈകിട്ടാണ് ഷിജുവിന് വെട്ടേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. സിജുവിനെ അക്രമിസംഘം മര്‍ദ്ദിക്കുന്നതുകണ്ട് തടയാന്‍ ശ്രമിച്ച രണ്ടുപേര്‍ക്കും വെട്ടേറ്റു. ഇവരില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. 

മദ്യം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയിലേക്കും പിന്നീട് അക്രമത്തിലേക്കും വഴിമാറിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം അക്രമത്തിന് കാരണം ഓണാഘോഷമല്ലെന്നും നിലനിന്നിരുന്ന മുന്‍ വൈരാഗ്യമാണെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പ്രദേശത്തെ ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് പറഞ്ഞു.


Keywords:kerla-news-police-gunda-police-alappy-attack-shiju
Tags

Post a Comment

0 Comments

Top Post Ad

Below Post Ad