Type Here to Get Search Results !

Bottom Ad

ബസ് സ്റ്റാന്റ് സര്‍ക്കിളില്‍ പരസ്യങ്ങള്‍ ഉണ്ടാവില്ല: ദുബായിലെ കഫെയുടെ പരസ്യം അബദ്ധത്തില്‍ സംഭവിച്ചത്!


കാസര്‍കോട്: (www.evisionnews.in) നഗരത്തിന് പുതിയ മുഖച്ഛായ നല്‍കി ഉദ്ഘാടനം ചെയ്യപ്പെട്ട, പുതിയ ബസ്റ്റാന്റ് സര്‍ക്കിളിനെ ചൊല്ലി ഉയര്‍ന്ന ചര്‍ച്ചകള്‍ക്ക് വിരാമമായി. സര്‍ക്കിളില്‍ ഒരുതരത്തിലുമുള്ള പരസ്യങ്ങളുമുണ്ടായിരിക്കില്ലെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി വിനയന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.

കണ്ണൂര്‍ ആസ്ഥാനമായ വിസ്റ്റ ആഡ്‌സ് എന്ന പരസ്യ കമ്പനിയാണ് ഒമ്പത് ലക്ഷം രൂപ ചിലവില്‍ കാസര്‍കോട് മനോഹരമായ സര്‍ക്കിള്‍ നിര്‍മ്മിച്ചത്. മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കിളിന്റെ പരിപാലനം ഇതേ കമ്പനിക്കായിരിക്കും. നിര്‍മ്മാണചിലവിന് പുറമെ പ്രതിവര്‍ഷം 10000 രൂപയും മുന്‍സിപ്പാലിറ്റിക്ക് ഈ കമ്പനി നല്‍കണമെന്നാണ് വ്യവസ്ഥ.(www.evisionnews.in)

എന്നാല്‍ ഉദ്ഘാടന ദിവസം ദുബൈയിലെ കാസര്‍കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു കഫെയുടെ പരസ്യം പ്രത്യക്ഷപ്പെട്ടതോടെയാണ്, സര്‍ക്കിള്‍ ഈ കഫെ നിര്‍മ്മിച്ചതാണ് എന്ന രീതിയിലുള്ള ചര്‍ച്ച ഉടലെടുത്തത്. ഉദ്ഘാടനത്തില്‍ പങ്കെടുത്ത കഫെയുടമകള്‍ തങ്ങളുടെ സ്ഥാപനത്തിന്റെ പേര് ചേര്‍ത്ത് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും സര്‍ക്കിളിന്റെ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തു. മുന്‍സിപ്പല്‍ ബസ്റ്റാന്‍് പുതിയ സര്‍ക്കിള്‍ എന്ന പേര് പോലും ഇവര്‍ സ്വന്തം സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റുക പോലും ചെയ്തതോടെ സംശയം ഇരട്ടിച്ചു. മുന്‍സിപ്പല്‍ സെക്രട്ടറിയുടെ വിശദീകരണത്തോടെ ഇതിന് വ്യക്തത കൈവന്നിരിക്കുകയാണ്. (www.evisionnews.in)

ഈ സര്‍ക്കിളില്‍ നാമമാത്രമായ പരസ്യം സ്ഥാപിക്കാന്‍ മാത്രമേ നഗരസഭ അനുവാദം കൊടുത്തിട്ടുള്ളു. അതും, സര്‍ക്കിള്‍ നിര്‍മ്മിച്ച സ്ഥാപനത്തിന്റേത് മാത്രം. മറിച്ച്, മറ്റൊരു സ്ഥാപനത്തിന്റെ പരസ്യം സര്‍ക്കിളില്‍ വരില്ലെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്. (www.evisionnews.in)

കണ്ണൂരിലെ പരസ്യ കമ്പനിയുടെ പരിചയക്കുറവാണ് ഇങ്ങനെയൊരു വിവാദത്തിന് കാരണമായത് എന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. നാട്ടുകാരും ചില മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും കരുതിയിരുന്നത് പോലെ, സര്‍ക്കിളും ദുബായിലെ കഫെയും തമ്മില്‍ യാതൊരു ബന്ധവുമില്ല!

keywords: newbustandkassaragodcirclevistacompanyadvertisement



Post a Comment

0 Comments

Top Post Ad

Below Post Ad