Type Here to Get Search Results !

Bottom Ad

6.60 ലക്ഷം രൂപ ചിലവില്‍ ബെള്ളൂരില്‍ പഞ്ചായത്ത് ലൈബ്രറി

മുള്ളേരിയ :(www.evisionnews.in)ബെളളൂരില്‍ ഗ്രാമപഞ്ചായത്ത് ലൈബ്രറി കെട്ടിടം ഒരുങ്ങി. ലോകബാങ്കിന്റെ 6.60 ലക്ഷം രൂപ ഉപയോഗിച്ചാണ് ബെളളൂരില്‍ രണ്ട് മുറികളോടു കൂടിയ ലൈബ്രറിക്കായി കെട്ടിടം ഒരുക്കിയത്. കെട്ടിടം ആഗസ്ത് 31ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അന്തരിച്ച തുളുകവി ഡോ: വെങ്കിട്ടറായ പുണിഞ്ചിത്തായയുടെ പേരിലായിരിക്കും ലൈബ്രറി അറിയപ്പെടുക. മലയാളം , കന്നഡ വിഭാഗത്തിലുളള 45000 രൂപയുടെ പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഒരുക്കുക. പഞ്ചായത്തിന്റെ പ്ലാനിംഗ് ഫണ്ടാണ് പുസ്തകം വാങ്ങാന്‍ ഉപയോഗിക്കുക. ലൈബ്രറിയില്‍ ഒരു ലൈബ്രേറിയനെ നിയമിക്കും. ലൈബ്രേറിയനുളള വേതനം പഞ്ചായത്ത് നല്‍കും. ദിവസേന രാവിലെ 10 മുതല്‍ 5 വരെയായിരിക്കും ലൈബ്രറി പ്രവര്‍ത്തിക്കുക. 2013-14 കാലഘട്ടത്തിലാണ് ബെളളൂര്‍ ഗ്രാമപഞ്ചായത്ത് ലൈബ്രറി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad