Type Here to Get Search Results !

Bottom Ad

എന്‍. എ ഹാരിസ് എം. എല്‍. യുടെ മകന്‍ വിവാഹിതനായി


ബംഗളൂരു: (www.evisionnews.in) കോണ്‍ഗ്രസ് നേതാവും നാലപ്പാട് വ്യവസായ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചയര്‍മാനുമായ ഡോ. എന്‍. എ മുഹമ്മദിന്റെ പൗത്രനും കര്‍ണ്ണാടക നിയമസഭാംഗം എന്‍. എ ഹാരിസ് എം. എല്‍. എയുടെ മകനുമായ മുഹമ്മദ് ഹാരിസ് നാലപ്പാടും ഹൈദരാബാദിലെ കോയ ആന്റ് കമ്പനി ചെയര്‍മാന്‍ പി. കെ. സലീമിന്റെ മകള്‍ സംറീന്‍ സലീമും വിവാഹിതരായി.

ബംഗളൂര്‍ പാലസില്‍ നടന്ന നികാഹിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍മ്മികത്വം വഹിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം. എ യൂസുഫലി, ആസാദ് മൂപ്പന്‍ തുടങ്ങിയ വ്യവസായ പ്രമുഖരും മമ്മുട്ടി അടക്കം നിരവധി സാംസ്‌കാരിക പ്രമുഖരും ഇരു സംസ്ഥാനങ്ങളിലെ മന്ത്രിമാരും എം. എല്‍. എമാരായ എന്‍. എ നെല്ലിക്കുന്ന് പി. ബി. അബ്ദുല്‍ റസ്സാഖ് എന്നിവരും സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മലബാര്‍ ഗോള്‍ഡ് വൈസ്. ചെയര്‍മാന്‍ പി. എ ഇബ്രാഹീം ഹാജി നാലപ്പാട്-യൂകെ മാളിന്റെ പാര്‍ട്ട്ണര്‍ യു. കെ യൂസുഫ്, എം. പി. ശാഫി ഹാജി, കൊപ്പല്‍ അബ്ദുല്ല തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Keywords: bangaluru-na-haris-mla

Post a Comment

0 Comments

Top Post Ad

Below Post Ad