കാസറോഡ് :(www.evisionnnews.in) നാഷണല്‍ ഹൈവേയുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമൊശ്യപ്പെട്ട് ഡിവൈഎഫ്‌ഐ യുടെ നേതൃത്ത്വത്തില്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു. തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള മിക്ക സ്ഥലങ്ങളിലും ദേശീയപാത പൊട്ടിപ്പോളിഞ്ഞ് ഗതാതഗത യോഗ്യമല്ലാതായിരിക്കുകയാണ്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ഇതിന്റെ ഭാഗമായി മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാകുന്നു. രോഗികളെയും കൊണ്ട് പോകുന്ന ആംബുലന്‍സുകള്‍ക്ക് പോലും യഥാസമയം ആശുപത്രിയില്‍ എത്താനാവുന്നില്ല. എന്നിട്ടും അധികാരികള്‍ ഉറക്കം നടിക്കുകയാണ്.
ഗ്യാരണ്ടി സമയത്തിനുള്ളില്‍ റോഡ് തകരുന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.കോട്രാക്ടര്‍മാരും ഉദ്യോഗസ്ഥന്‍മാരും തമ്മിലുള്ള അവിഹിത ഇടപെടലുകളും അഴിമതിയും ഇതിനു പിന്നിലുണ്ട്. ഇത് പുറത്ത് കൊണ്ട് വരണം. ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഈ വിഷയങ്ങളുയര്‍ത്തിയാണ് ഉപരോധം സംഘടിപ്പിച്ചത്
ഹൊസങ്കടിയില്‍ സിപിഐ(എം) ജില്ലാസെക്രട്ടറിയേറ്റ് അംഗം വി.പി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് കനില അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗം കെ.ആര്‍ ജയാനന്ദ, ഏരിയാ സെക്രട്ടറി അബ്ദുള്‍ റസാഖ് ചിപ്പാര്‍ എന്നിവര്‍ സംസാരിച്ചു. നവീന്‍കുമാര്‍,സിദ്ദിഖ്, ബഷീര്‍,എന്നിവര്‍ നേതൃത്ത്വം നല്‍കി സാദിഖ് ചെറുകോളി സ്വാഗതം പറഞ്ഞു
കാസര്‍ഗോഡ് ടൗണില്‍ ഡിവൈഎഫ്‌ഐ ജില്ലാ ജോ:സെക്രട്ടറി കെ രവീന്ദ്രന്‍ ഉപരോധം ഉല്‍ഘാടനം ചെയ്തു. സി ഉദയകുമാര്‍ അദ്ധ്യക്ഷനായി, പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
പെരിയാട്ടടുക്കത്ത് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. സിവി സുരേഷ് അദ്ധ്യക്ഷനായി.സിപിഐ(എം) ഏരിയാ കമ്മിറ്റി അംഗം മണിമോഹനന്‍, സിന്ധു പനായാല്‍, എവി ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. രതീഷ്, ഗോപിനാഥന്‍, അനില്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി വിനോദ് പനയാല്‍ സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ: കെ രാജ്‌മോഹന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. ശിവജി ബെള്ളിക്കോത്ത് അദ്ധ്യക്ഷനായി. രതീഷ് നെല്ലിക്കാട്ട്്, കെ സബീഷ് എന്നിവര്‍ സംസാരിച്ചു.വിപിന്‍ ബല്ലത്ത് സ്വാഗതം പറഞ്ഞു.
നീലേശ്വരം-മാര്‍ക്കറ്റ് ജംഗ്ഷന്‍,: ഹൈവേ ഉപരോധം ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് സെക്രട്ടറി സി.സുരേശന്‍ ഉദ്ഘാടനം ചെയ്യതു പി.കെ.രതീഷ് അദ്ധ്യക്ഷനായി കെ.എം.വിനോദ്, എം.വി.രതീഷ്, കെ.വി.ശ്യാം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി.ശാര്‍ങ്ങി സ്വാഗതം പറഞ്ഞു.
ചെറുവത്തൂരില്‍ ഹൈവേ ഉപരോധം മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. എം സുമേഷ് അദ്ധ്യക്ഷനായി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സംസാരിച്ചു. അനീഷ്, പ്രശാന്ത് എന്നിവര്‍ നേതൃത്ത്വം നല്‍കി. കെവി സന്ദീപ് സ്വാഗതം പറഞ്ഞു.
, കാലിക്കടവില്‍ ഡിവൈഎഫ്‌ഐ ജില്ലാ വൈസ്പ്രസിഡന്റ് വി പി രാജീവന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. കെപി രാജീവന്‍ അദ്ധ്യക്ഷനായി. കെപി സുജിത്ത്,റിതേഷ് കുതിരമ്മല്‍,പികെ വിനോദ് എന്നിവര്‍ നേതൃത്ത്വം നല്‍കി കെവി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.
keywords : kasragod-dyfi-road-national-high-way-

Post a Comment
0 Comments