Type Here to Get Search Results !

Bottom Ad

പാചക വാതകം ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു


ന്യൂഡല്‍ഹി: (www.evisionnews.in)  പാചക വാതകം ഓണ്‍ലൈനിലൂടെയും ബുക്ക് ചെയ്യാനുള്ള സൗകര്യം വരുന്നു. മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പാചക വാതകവും ഗ്യാസ് സ്റ്റൗവും ഓണ്‍ലൈന്‍ വഴി വാങ്ങാവുന്ന പദ്ധതി പൊതുമേഖല എണ്ണക്കമ്പനികള്‍ നടപ്പാക്കുന്നത്.

എല്‍പിജി ചോര്‍ച്ച ഉള്‍പ്പടെയുള്ള പരാതികള്‍ അറിയിക്കാന്‍ നിലവിലുള്ള പത്ത് അക്ക നമ്പറിന് പകരം നാലക്ക നമ്പര്‍ ഉടനെ പ്രഖ്യാപിക്കും. പോലീസിനെ വളിക്കാനുള്ള 100 നമ്പര്‍ പോലെ രാജ്യത്തൊട്ടാകെ ഒരേ നമ്പറാകും നിലവില്‍വരിക.

സര്‍ക്കാരിന്റെ എല്‍പിജി പോര്‍ട്ടലായ പഹല്‍ ഉള്‍പ്പടെ എണ്ണക്കമ്പനികളുടെ വെബ്‌സൈറ്റ് വഴിയും പാചക വാതക സിലിണ്ടര്‍ ബുക്ക് ചെയ്യാവുന്ന സംവിധാനമാണ് വരുന്നത്. പുതിയ കണക് ഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷയും പോര്‍ട്ടല്‍വഴി നല്‍കാം. 

അപേക്ഷ നല്‍കി 48 മണിക്കൂറിനകം ഐഡി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉപഭോക്താവിന്റെ മൊബൈലിലോ ഇ-മെയിലിലോ ലഭിക്കും. അതുപ്രകാരം ഓണ്‍ലൈനായി പണമടക്കാനും സൗകര്യമുണ്ട്. പരിശോധന പൂര്‍ത്തിയായാല്‍ റഗുലേറ്ററും സിലിണ്ടറും ഉപഭോക്താവിന് നല്‍കും. 6-7 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

keywords:new-delhi-gas-booking-online
Tags

Post a Comment

0 Comments

Top Post Ad

Below Post Ad